ആസിഡ് ആക്രമണത്തില്‍ മധ്യവയസ്കന് മരിച്ച സംഭവം: ഭാര്യയെ ചോദ്യംചെയ്തു
മലപ്പുറം: ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്കന് മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം നീങ്ങുന്നതു ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കളിലേക്ക്. അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട ബഷീറിന്റെ ഭാര്യയെ ചോദ്യം ചെയ്തു. മറ്റു ബന്ധുക്കളുടെയും മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തി.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടില്‍ ഭാര്യ സുബൈദയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീറിനുനേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മുഖത്തും നെഞ്ചിലും ഉള്‍പ്പെടെ പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. നിയാഴ്ച രാത്രി മെഡിക്കല്‍ കോളേജില്‍വച്ചാണ് മരണം സംഭവിച്ചത്.
അക്രമം നടക്കുമ്പോള്‍ ബഷീറും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മെഡിക്കല്‍ കോളജ് പൊലിസ് നല്കിയ വിവരപ്രകാരം മലപ്പുറം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ബഷീറിന്റെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."