എണ്ണ സംഭരണശാല:സര്‍ക്കാര്‍ അനുമതി നിഷേധിക്കണമെന്ന് സംരക്ഷണസമിതി
കണ്ണൂര്‍: പെട്രോളിയം സംഭരണശാലയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിക്കണമെന്ന് പയ്യന്നൂര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണസമിതി.
പദ്ധതിയുമായി ബന്ധപ്പട്ട് നടത്തിയ പൊതുതെളിവെടുപ്പില്‍ പദ്ധതി നടപ്പാക്കുന്നതിനെ എതിര്‍ത്ത് സംസാരിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് കലക്ടര്‍ ഇതിനോടകം സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
കമ്പനി പ്രതിനിധികളോട് കലക്ടര്‍ ഇതുസംബന്ധിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ പദ്ധതിയുടെ പ്രാഥമിക വിവരശേഖരണം മാത്രമെ നടന്നിട്ടുള്ളുവെന്നും പാരിസ്ഥിതിക പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നുമാണ് മറുപടി നല്‍കിയത്.
ഇതില്‍നിന്നുതന്നെ പദ്ധതി താലോത്ത് വയലില്‍ അനുയോജ്യമല്ലെന്നത് വ്യക്തമാണ്.
ആയതിനാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട പരിരക്ഷണത്തിനായി സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയ മുന്നേറ്റം നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹരിതകേരളം തരിശുരഹിത താലോത്തുവയല്‍ എന്ന ലക്ഷ്യത്തോടെ പദ്ധതി പ്രദേശത്തെ 70 ഏക്കര്‍ വയല്‍ പൂര്‍ണമായും കൃഷിയിറക്കുകയെന്നതാണ് ആദ്യഘട്ടത്തില്‍ ചെയ്യുക.
തനത് നെല്ലിനങ്ങളുടെ സരംക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളും ഇതോടപ്പം നടക്കും.
ഇതിനായി 30 പറ തൗവന്‍ വിത്ത് സമിതി ശേഖരിച്ചുകഴിഞ്ഞു. നിലം ഉഴുതുനിരപ്പാക്കുന്നതിനും വിത്തിറക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ അടങ്ങുന്ന കൂട്ടായ്മക്കുള്ള ശ്രമവും തുടങ്ങി കഴിഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍
ടി.പി പത്മനാഭന്‍, അപ്പുക്കുട്ടന്‍ കാരയില്‍, കെ. രാമചന്ദ്രന്‍, കെ.വി സുരേന്ദ്രന്‍, പി.പി ജനാര്‍ദ്ദനന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."