HOME
DETAILS

ചെറുമീന്‍ പിടിക്കുന്നതിനുള്ള നിരോധനം ഉത്തരവില്‍ ഇളവ് വരുത്താന്‍ ശ്രമം

  
backup
April 28 2018 | 17:04 PM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%ae%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf

 


തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുമീനുകളെ പിടിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം. ട്രോളിങ് ബോട്ട് ഉടമകളുടെ സമ്മര്‍ദമാണ് ഇതിനു മുന്നില്‍. വ്യവസ്ഥയില്‍ ഇളവു വരുത്തിക്കൊണ്ടുള്ള ഉത്തരവിന്റെ കരടുരൂപം തയാറാക്കിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ ഫലത്തില്‍ നിരോധനം കടലാസിലൊതുങ്ങിയിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തെ മത്സ്യസമ്പത്തിന്റെ ഭാവിക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതായും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി കേരളത്തില്‍ 58 ഇനം ചെറുമത്സ്യങ്ങളെ പിടിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം നിര്‍ദേശിച്ചതനുസരിച്ചാണ് അവയെ പിടിക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മത്സ്യത്തൊഴിലാളി സംഘടനകള്‍ ഇത് അംഗീകരിച്ചെങ്കിലും എതിര്‍ക്കുന്ന നിലപാടാണ് ട്രോളിങ് ബോട്ട് ഉടമകള്‍ സ്വീകരിച്ചത്. നിരോധനം ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച ചില ട്രോളിങ് ബോട്ടുകള്‍ക്കെതിരേ ഫഷറീസ് വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഉടമകള്‍ ഉത്തരവിനെതിരേ രംഗത്തുവന്നത്.
പിടിച്ചെടുത്ത മത്സ്യങ്ങളില്‍ 50 ശതമാനത്തിലധികം ചെറുമത്സ്യങ്ങള്‍ ഉണ്ടങ്കില്‍ മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഒട്ടും ചെറുമത്സ്യങ്ങള്‍ ഉള്‍പ്പെടാതെ മത്സ്യബന്ധനം അസാധ്യമാണെന്ന വാദവും അവര്‍ ഉയര്‍ത്തുന്നു. ട്രോളിങ് ബോട്ട് ഉടമകളെ അനുകൂലിച്ചുകൊണ്ട് ചില സമുദ്ര ശാസ്ത്രജ്ഞരും രംഗത്തുണ്ട്. അവരുടെ വാദത്തിന്റെ പേരു പറഞ്ഞും ചെറുമത്സ്യങ്ങളെ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന ബിസിനസ് ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയുമാണ് നിരോധനത്തില്‍ ഇളവു വരുത്തുന്നതെന്ന് മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു.
ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ കോരിയെടുത്ത് കോഴിത്തീറ്റയും മത്സ്യത്തീറ്റയും വളവും നിര്‍മിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കോഴിത്തീറ്റ, മത്സ്യത്തീറ്റ, വളം ഫാക്ടറികളിലേക്കാണ് കേരള തീരത്തുനിന്ന് പിടിക്കുന്ന ചെറുമത്സ്യങ്ങളെ കൊണ്ടുപോകുന്നത്. ചിലയിനം മീന്‍കുഞ്ഞുങ്ങളെ സൗന്ദര്യവര്‍ധനയ്ക്കുള്ള ലേപനം ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഫാക്ടറികളും സമ്മര്‍ദത്തിനു പിന്നിലുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെറുമീനുകളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തുമ്പോഴാണ് കേരളം നിരോധനം അട്ടിമറിക്കാനൊരുങ്ങുന്നത്. തമിഴ്‌നാട്ടില്‍ 113ഉം കര്‍ണാടകയില്‍ 72ഉം ആന്ധ്രപ്രദേശില്‍ 68ഉം ഇനം ചെറുമീനുകളെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ നിരോധനം കര്‍ശനമായി നടപ്പാക്കുന്നുമുണ്ട്.
കേരളത്തില്‍ നിലവിലുള്ള നിരോധനത്തില്‍ ഇളവു വരുത്തിക്കൊണ്ട് ഉത്തരവിറങ്ങിയാല്‍ അതിനെതിരേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago