HOME
DETAILS

കൊച്ചി നഗരത്തില്‍ ഭരണകൂടത്തിന് താക്കീതായി മഹാറാലി-വീഡിയോ കാണാം

  
backup
January 01, 2020 | 1:48 PM

mass-muslim-protection-in-eranakulam

 


കൊച്ചി: രാജ്യത്തിന്റെ മണ്ണും മനസും വെട്ടിമുറിക്കാനൊരുങ്ങുന്ന ഭരണകൂട ഗൂഢാലോചനക്കെതിരെ ശക്തമായ താക്കീതായി മഹാറാലി. കൊച്ചി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ആവേശം കൊള്ളിച്ച റാലിയില്‍ അണിനിരന്നത് സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തിയത് ലക്ഷങ്ങള്‍.

പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സംയുക്ത പ്രതിഷേധ റാലി അവകാശ പോരാട്ടങ്ങളുടെ പുതുചരിത്രമെഴുതുകയായിരുന്നു. വൈകിട്ട് മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ കലൂര്‍ സ്റ്റേഡിയം പരിസരത്ത് ഒത്തുകൂടി. വന്‍തോതിലുള്ള ജനബാഹുല്യം കൊണ്ട് തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ നിന്ന് പ്രകടനം 3.30ഓടെയാണ് പുറപ്പെട്ടത്. മറൈന്‍ഡ്രൈവിലേക്കുള്ള റോഡിലെ ഒരു വശത്ത് കൂടി മാത്രമാണ് പ്രകടനം കടന്നു പോയത്.

 

[playlist type="video" ids="803852"]

പ്രകടനം മറുവശത്ത് കടക്കുന്നത് തടയാന്‍ വോളണ്ടിയര്‍മാര്‍ നന്നേ പാടുപെട്ടു. വിവിധ മുസ്്‌ലിം സംഘടനകളുടെ പ്രവര്‍ത്തകരാണ് റാലിയില്‍ അണിനിരന്നതെങ്കിലും തങ്ങളുടെ പ്രസ്ഥാനങ്ങളുടെ അടയാളങ്ങളൊന്നുമില്ലാതെയാണ് എല്ലാവരും അണിചേര്‍ന്നത്. ആസാദിയെന്ന മുദ്രാവാക്യം വിളികളായി നഗരവീഥികള്‍ മുഖരിതമായി. കുരുന്നുകള്‍ മുതല്‍ വയോധികര്‍ വരെ ആവേശത്തോടെ മുദ്രാവാക്യം വിളികളുമായി റാലിയില്‍ പങ്കു ചേര്‍ന്നു.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/01/Mass-Protection.mp4"][/video]

പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍, പ്രശാന്ത് ഭൂഷണ്‍, ദലിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ടി.പി അബ്ദുല്ല കോയ മദനി, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, ചേലക്കുളം അബുല്‍ ബുഷറ മൗലവി, എം.ഐ അബ്ദുല്‍ അസീസ്, സി.പി ഉമര്‍ സുല്ലമി, ടി.കെ അഷറഫ്, ഹമീദ് വാണിയമ്പലം, നജീബ് മൗലവി, ഡോ.ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, എ.എം ആരിഫ്, മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ പങ്കെടുത്തു.

[video width="140" height="256" mp4="http://suprabhaatham.com/wp-content/uploads/2020/01/Masss-protection-3-1.mp4"][/video]

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല്‍ മുജാഹിദീന്‍, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി, കെ.എന്‍.എം മര്‍ക്കസുദഅ്‌വ, മുസ്ലിംലീഗ്, കെ.എം.ഇ.എ, എം.ഇ.എസ്, എം.എസ്.എസ്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍, മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി, വിവിധ ജമാഅത്ത് കൗണ്‍സിലുകള്‍ എന്നിവര്‍ സംയുക്തമയാണ് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  3 minutes ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  11 minutes ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  12 minutes ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  31 minutes ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  38 minutes ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  40 minutes ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  an hour ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  an hour ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  2 hours ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  2 hours ago