
സഭാ തര്‍ക്കത്തില്‍ ഇടപെട്ട് സര്‍ക്കാര്‍; മൃതദേഹ സംസ്കാരത്തിന് നിയമനിര്‍മാണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഓര്‍ത്തഡോക്സ് -യാക്കോബായ സഭാ തര്‍ക്കത്തില്‍ ഇടപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്.
മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതു സംബന്ധിച്ച വിഷയത്തിലാണ് പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം മൃതദേഹം സംസ്കരിക്കുന്നതിന് തടസ്സമാകുന്ന സംഭവങ്ങളുടെ പശ്ചത്താലത്തിലാണ് നിയമനിര്‍മാണം. ഇടവകയില ഏത് അംഗം മരിച്ചാലും പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ അനുമതിയുണ്ടാകും.
കുടുംബകല്ലറ ഏതുപള്ളിയിലാണോ അവിടെ ആ കുടുംബത്തിലുള്ളയാള്‍ മരണപ്പെട്ടാല്‍ സംസ്കരിക്കാന്‍ കഴിയും. പ്രാര്‍ത്ഥനകളും മരണാനന്തരശുശ്രൂഷകളും ബന്ധുക്കള്‍ക്ക് താല്പര്യമുള്ള പുരോഹതിനെവച്ച് പുറത്ത് നടത്തണം. മരണാനന്തരശുശ്രൂഷകള്‍ ഇഷ്ടമുള്ള സ്ഥലത്ത് വെച്ച് നടത്താന്‍ അവര്‍ക്ക് അവകാശമുണ്ട്.
തടസ്സപ്പെടുത്തവര്ക്കെതിരേ കേസെടുക്കും. സുപ്രിംകോടതിയുടെ വിധി കൂടി കണക്കിലെടുത്ത് വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയക്കുന്നത്. സഭാ തര്‍ക്കത്തില്‍ സമവായമില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം
Football
• 9 minutes ago
കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ
crime
• 29 minutes ago
ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി
International
• an hour ago
മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം
Kerala
• an hour ago
റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു
International
• an hour ago
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി
National
• 4 hours ago
ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ് വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
uae
• 5 hours ago
ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍
uae
• 5 hours ago
വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം
uae
• 5 hours ago
കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• 6 hours ago
വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്
Cricket
• 7 hours ago
കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു
uae
• 8 hours ago
എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്
Kuwait
• 8 hours ago
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത
Kerala
• 8 hours ago
യോഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്
Kerala
• 10 hours ago
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 11 hours ago
നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്
Football
• 12 hours ago
കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി
crime
• 12 hours ago
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 9 hours ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• 9 hours ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• 9 hours ago