ന്യൂ അല്‍മ ആസ്പത്രിക്ക് വീണ്ടും അവാര്‍ഡിന്റെ തിളക്കം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആസ്പത്രിക്ക് വീണ്ടും സംസ്ഥാന അവാര്‍ഡ്. സംസ്ഥാന തലത്തില്‍ മികച്ച മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുളള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡിനാണ് ന്യു അല്‍മ ആസ്പത്രി അര്‍ഹമായത്. സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ 100 ബെഡുകള്‍ക്ക് താഴെയുളള ആശുപത്രികളുടെ വിഭാഗത്തിലാണ് ആസ്പത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് ഈ ആസ്പത്രിക്ക് ലഭിക്കുന്നത്. മലിനീകരണ നിയന്ത്രണത്തിന് കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളള ആശുപത്രിയില്‍ ഈ വര്‍ഷം മുതല്‍ ബൃഹത്തായ സൗരോര്‍ജ്ജ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. 2011ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആസ്പത്രി ജില്ലയില്‍ തന്നെ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രസവ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനം കൂടിയാണ്. പ്രതിമാസം 400ഓളം പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയില്‍ ചുരുങ്ങിയ ചെലവിലാണ് ചികിത്സകള്‍ ലഭ്യമാക്കുന്നത്.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് കണ്ണൂരില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വെച്ച് പി.കെ ശ്രീമതി എം.പിയില്‍ നിന്നും ആസ്പത്രി മെഡിക്കല്‍ ഡയറക്ടര്‍ കെ.എ കമ്മാപ്പ, മാനേജിങ് പാര്‍ട്ണര്‍ സെയ്ദ കമ്മാപ്പ, ഡയറക്ടര്‍മാരായ ഡോ.വി കൃഷ്ണപ്പന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."