മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍; സ്ഫോടക വസ്തുക്കള്‍ എത്തിച്ചു
മരട്: തീര സംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ബഹുനില ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ഫ്ളാറ്റുകളുടെ ഇട ഭിത്തികള്‍ പൊളിച്ചുനീക്കലും സ്ഫോടകവസ്തുകള്‍ നിറക്കുന്നതിന് തൂണുകളില്‍ ദ്വാരങ്ങള്‍ ഇടുന്ന ജോലികളും പൂര്‍ത്തിയായി. സ്ഫോടക വസ്തുക്കള്‍ ഹോളി ഫെയ്ത്ത് ഫ്ളാറ്റില്‍ എത്തിച്ചു. ഇന്നലെ സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഈ മാസം 11, 12 തിയതികളിലാണ് ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്നത്. ആല്‍ഫ സെറിന്‍ ഫ്ളാറ്റ് സമുച്ചയം വിജയ് സ്റ്റീല്‍സും ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന് ഹൗസിങ് എന്നീ ഫ്ളാറ്റുകള്‍ എഡിഫൈസ് എന്‍ജിനിയറിങ്ങുമാണ് പൊളിച്ചുമാറ്റുന്നതിന് കരാറെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."