കാട്ടാന ഭീതിയില്‍ വീട്ടിമൂല പള്ളിച്ചിറ നായ്ക്ക കോളനി
പുല്‍പ്പള്ളി: കാട്ടാനഭീതിയില്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണ് വീട്ടിമൂല പള്ളിച്ചിറ നായ്ക്ക കോളനി വാസികള്‍. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. പാതിരി വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗമായതിനാല്‍ മിക്ക ദിവസവും ആനശല്യമുണ്ടെന്നാണ് കോളനിക്കാര്‍ പറയുന്നത്.
കോളനിയുടെ പുറക് ഭാഗത്തേക്ക് വനമാണ്. എന്നാല്‍ വന്യമൃഗങ്ങള്‍ കോളനിയിലേക്ക് പ്രവേശിക്കുന്നത് തടയാനായി ഒരു പ്രതിരോധവും ഇവിടെയില്ല. കിടങ്ങ് ഉണ്ടെങ്കിലും ആനയ്ക്ക് ഇതൊരു തടസമേയാകുന്നില്ല. ആനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇവിടുത്തുകാര്‍ പരാതിപ്പെടുന്നത്. നേരം ഇരുട്ടിയാല്‍ കോളനിക്കാര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പേടിയാണ്. എപ്പോള്‍ വേണമെങ്കിലും കാട്ടാനയുടെ അക്രമണമുണ്ടാകാമെന്ന ഭയത്തിലാണ് കഴിയുന്നത്. രാത്രിസമയങ്ങളില്‍ കോളനി കാട്ടാനയുടെ വിഹാര കേന്ദ്രമാകുകയാണ്. സമീപത്തുള്ള തോട്ടങ്ങളില്‍ വന്യമൃഗങ്ങളിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
പകല്‍ സമയങ്ങളില്‍ ആനയിറങ്ങുമെന്ന ഭീതിയും കോളനി വാസികള്‍ക്കുണ്ട്. കോളനിക്കുള്ളിലാണ് പള്ളിച്ചിറ ആള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
വനാതിര്‍ത്തി ഗ്രാമമായ വീട്ടിമൂലയിലും മാളപ്പുരയിലും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവാണ്. കഴിഞ്ഞ രാത്രി മാളപ്പുര കൈനിക്കുടിയില്‍ ബേബിയുടെ 70 കമുകാണ് ആനകള്‍ നശിപ്പിച്ചത്.
മുപ്പെത്താത്ത അടക്കയും ഇതില്‍പ്പെടും. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നത്. വനാര്‍ത്തിയിലെ വന്യമൃഗ പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ന്നതാണ് ആനകള്‍ കൂട്ടത്തോടെ കാടിറങ്ങാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."