'കലാമണ്ഡലം പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പാക്കണം'
വടക്കാഞ്ചേരി: കേരള കലാമണ്ഡലം പെന്‍ഷനുകാരുടെ പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് കെ.എസ്.എസ്.പി.യു വടക്കാഞ്ചേരി ബ്ലോക്ക് രജത ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. ഒ.ആര്‍ സോമശേഖരന്‍ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം ഇ.വി ദശരഥന്‍, പഞ്ചായത്ത് അംഗം ഇ.കെ രാജന്‍, ജില്ലാ സെക്രട്ടറി കെ.ആര്‍ പ്രഭാശങ്കര്‍, കെ.കെ ചന്ദ്രന്‍, സി.എം അബ്ദുല്ല, സി.ടി പീറ്റര്‍, പി.എം മറിയം, കെ. ശങ്കരന്‍കുട്ടി, സി. വേണുഗോപാല്‍, കെ.ആര്‍ രവീന്ദ്രന്‍ സംസാരിച്ചു.
കലാസാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം സി.ആര്‍ രാധാകൃഷ്ണനും സര്‍വിസ് പെന്‍ഷനര്‍ മാസിക അവാര്‍ഡ് വിതരണം ഇ. ബാലകൃഷ്ണന്‍നായരും നിര്‍വഹിച്ചു.
ഭാരവാഹികള്‍: ഒ.ആര്‍ സോമശേഖരന്‍ (പ്രസിഡന്റ്), തോമസ് എം. മാത്യു(സെക്രട്ടറി), ഇ. ബാലകൃഷ്ണന്‍ നായര്‍(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."