HOME
DETAILS
MAL
പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കരുത്: ഷാഫി പറമ്പില്‍ എം.എല്‍.എ
backup
January 04 2019 | 08:01 AM
പാലക്കാട്: രാഷ്ട്രീയ നേട്ടത്തിനായി പാലക്കാട് ജനതയുടെ സമാധാന ജീവിതം തകര്‍ക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും തയ്യാറാകരുതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ ബി.ജെ.പി നഗരത്തില്‍ നടത്തിയത് അഴിഞ്ഞാട്ടമാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫിസിനുനേരേയും നടന്ന അക്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ആചാര സംരക്ഷണത്തിനല്ല ബി.ജെ.പി കലാപത്തിനാണ് കോപ്പുകൂട്ടുന്നത്. ജനം ഏല്പിച്ച ഭരണംകൊണ്ട് രണ്ട് പ്രസ്ഥാനങ്ങളും അവരുടെ മേലെതന്നെ കുതിര കയറുന്ന കാഴ്ചയാമ് കാണാന്‍ കഴിഞ്ഞതെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."