HOME
DETAILS
MAL
കസ്തൂരി രംഗന്: സര്‍ക്കാരിന്റേത് ശരിയായ നിലപാടെന്ന് സി.പി.ഐ
backup
February 20 2017 | 21:02 PM
തൊടുപുഴ: കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ ശരിയായ നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസിന്റെ സൃഷ്ടികളാണ്. ഇതിലെ ജനവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരേ ജില്ലയിലെ ജനങ്ങള്‍ ഒന്നടങ്കം അണിനിരന്നു നടത്തിയ പോരാട്ടത്തിന്റ ഫലമായാണ് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ നിയമിച്ചത്. ഈ കമ്മിറ്റിയുടെ മുന്‍പാകെ ഇടതുപക്ഷം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് വ്യക്തമായ ദേദഗതികള്‍ നിര്‍ദേശിച്ചപ്പോള്‍ റിപ്പോര്‍ട്ടിന്റെ മഹത്വം പാടി നടക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതെന്ന് ശിവരാമന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."