നടിക്ക് ഇതാണ് ഗതിയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്ത്: മന്ത്രി ശൈലജ
നെയ്യാറ്റിന്‍കര: കൊച്ചിയില്‍ നടി കാറിനുള്ളില്‍ മാനഭംഗം ചെയ്യപ്പെട്ട സംഭവത്തെ പരാമര്‍ശിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സമൂഹത്തില്‍ ഉന്നത സ്ഥാനിയായ ഒരു നടിയുടെ ഗതി ഇതാണെങ്കില്‍ സാധാരണ യുവതികളുടെ അവസ്ഥയെന്താണെന്ന ചോദ്യമാണ് മന്ത്രി ഉയര്‍ത്തിയത്. അരുവുപ്പുറം പ്രതിഷ്ഠയുടെ 129-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനത്തിലാണ് മന്ത്രിയുടെ ചോദ്യം.
ഗുരു ഉഴുതു മറിച്ച മണ്ണിലാണ് ഇടതുപക്ഷ ആശയങ്ങള്‍ വേരുപിടിച്ചതെന്ന് കെ.കെ.ശൈലജ പറഞ്ഞു. നാടുവാഴിത്തം ഭയാനകമായിരുന്ന കേരളത്തില്‍ വനിതകള്‍ അനുഭവിച്ചിരുന്നത് കൊടിയ പീഢനമായിരുന്നെന്നും ഇതിനെതിരായി പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ചെറുത്ത് നില്‍പ്പ് നടത്താന്‍ കഴിഞ്ഞത് ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ചെലുത്താന്‍ കഴിഞ്ഞ സ്വാധീനത്തിന്റെ സഹായാത്താല്‍ കൂടിയാണെന്നും മന്ത്രി പറഞ്ഞു.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അധ്യക്ഷയായി. കൊല്ലം വനിത എസ്.എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷെര്‍ലി പി.ആനന്ദ്, ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി ജി. അഞ്ജനാ ദേവി, അരുവിപ്പുറം പ്രചാരസഭ ചീഫ് കോഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ശ്രീ നാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാഗതവും ഗംഗാ സുരേഷ് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."