കേരളത്തിന്റെ റാങ്ക് ഉയരുന്നതില്‍ വ്യവസായികളുടെ മാര്‍ക്കും പ്രധാനം: മന്ത്രി ഇ.പി ജയരാജന്‍
തിരുവനന്തപുരം : വ്യവസായരംഗത്ത് കേരളത്തിന്റെ റാങ്ക് ഉയരണമെങ്കില്‍ വ്യവസായികള്‍ ഇടുന്ന മാര്‍ക്കും ഒരു ഘടകമാണെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. വ്യവസായരംഗത്ത് നമ്മുടെ റാങ്ക് ഉയരുന്നത് അന്താരാഷ്ട്ര നിക്ഷേപകരെയും ആഭ്യന്തര സംരംഭകരെയും സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായം തുടങ്ങുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റിന്റെ (സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ്) പൈലറ്റ് ലോഞ്ച് താജ് വിവാന്റയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുപ്പത് ദിവസത്തിനകം വകുപ്പുകള്‍ അനുമതിപത്രം ലഭ്യമാക്കണം. കെസ്വിഫ്റ്റിന്റെ ഫൈനല്‍ ലോഞ്ചിങ് ഫെബ്രുവരിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡിഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ അധ്യക്ഷനായി. കേന്ദ്ര അഡിഷനല്‍ സെക്രട്ടറി ശൈലേന്ദ്രസിങ്, കെ.പി.എം.ജി അഡൈ്വസറി സര്‍വിസസ് ഡയരക്ടര്‍ പ്രസാദ് ഉണ്ണികൃഷ്ണന്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ടെക്‌നിക്കല്‍ ഡയരക്ടര്‍ ഇ.കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ നടത്തി. കെസ്വിഫ്റ്റ് വഴി 14 വകുപ്പുകളുടെ 29 സേവനങ്ങള്‍ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."