പൊലിസ് വലയത്തില്‍ തലശ്ശേരി മേഖല
തലശ്ശേരി: വീടുകള്‍ക്കു നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരി മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസം ഇരുവിഭാഗം ജനപ്രതിനിധികളുടെയും പ്രാദേശിക നേതാക്കളുടെയും വീടുകള്‍ക്കു നേരെ വ്യാപക അക്രമം നടന്നിരുന്നു. സംഘര്‍ഷ മേഖലകളില്‍ ഇന്നലെ രാവിലെ മുതല്‍ പൊലിസ് റൂട്ട് മാര്‍ച്ച് നടത്തി. എ.എസ്.പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. തലശ്ശേരി ഡിവിഷനിലെ എല്ലാ പൊലിസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. തലശ്ശേരി പുതിയസ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് മഞ്ഞോടി, ടെംപിള്‍ ഗേറ്റ് തുടങ്ങിയ സംഘര്‍ഷ മേഖലകളിലൂടെയാണ് റൂട്ട് മാര്‍ച്ച് നീങ്ങിയത്.
രാത്രികാല പട്രോളിങ്ങും പിക്കറ്റിങ്ങും ശക്തമാക്കി. സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന പൊലിസ് മേധാവിയുടെ കര്‍ശന നിര്‍ദേശമുണ്ട്. സി.ഐ എം.പി ആസാദ്, എസ്.ഐ അനില്‍ കുമാര്‍ എന്നിവരും മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."