'വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ' സെമിനാറും സ്‌നേഹവിരുന്നും ഇന്ന്
ഫൈസാബാദ് (പട്ടിക്കാട്): പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം ജാമിഅ നൂരിയ്യ സമ്മേളനം ഐക്യദാര്‍ഢ്യം നേരും. രാജ്യത്തിന്റെ താല്‍പര്യങ്ങളെ വിഭജിക്കുന്ന ഭരണകൂട ഭീകരതക്കെതിരേ ബൗദ്ധിക പ്രതിരോധം തീര്‍ക്കുന്ന സമ്മേളനം ഇന്നു വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ സെമിനാര്‍, സ്‌നേഹ സംഗമം എന്നിവ സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് വേദി മൂന്നില്‍ 'വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ' സെഷന്‍ നടക്കും. അഡ്വ.ഫൈസല്‍ ബാബു, അഡ്വ.സി.കെ ഫൈസല്‍, അഡ്വ.ശഹ്‌സാദ് ഹുദവി ചര്‍ച്ചയില്‍ പങ്കെടുക്കും.
2.30 ന് വേദി രണ്ടില്‍ അറബി ഭാഷാ ശില്‍പശാല സമസ്ത മുശാവറ അംഗം ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി ഫൈസി കൂമണ്ണ അധ്യക്ഷനാകും. ഡോ.അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, ഡോ.സൈതാലി ഫെസി, സി.കെ മൊയ്തീന്‍ ഫൈസി കോണാംപാറ സംസാരിക്കും. നാലു മണിക്കു വേദി ഒന്നില്‍ ലീഡേഴ്‌സ് മീറ്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മുതീഉല്‍ ഹഖ് ഫൈസി, ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, യു. ശാഫി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി സംസാരിക്കും.
വൈകിട്ട് ആറിനു സ്‌നേഹ വിരുന്ന് എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, ഡോ.എം.കെ മുനീര്‍, ടി.എ അഹ്മദ് കബീര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ബശീര്‍ ഫൈസി ദേശമംഗലം, പി. ബാവ ഹാജി സംസാരിക്കും. 9.30 ന് ഇസ്‌ലാമിക് മാഷപ്പ് മത്സരം നടക്കും. നാളെ രാവിലെ ഗ്രാന്‍ഡ് അസംബ്ലി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ജൂനിയര്‍ കോണ്‍ക്ലേവ് ആദ്യ സെഷന്‍ കപില്‍ സിബലും രണ്ടാം സെഷന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വൈകിട്ട് ഏഴിനു കര്‍മസരണി സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാരും ഉദ്ഘാടനം ചെയ്യും. എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ രാവിലെ മുതല്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ഡെലിഗേറ്റ്‌സ് മീറ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."