മഞ്ചേരി നറുകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു മുപ്പതിലേറെ പേര്‍ക്ക് പരുക്ക്
മഞ്ചേരി: നറുകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. കൊണ്ടോട്ടി ഒഴുകൂര്‍ ഭാഗത്തു നിന്നും മഞ്ചേരിയിലേക്കു വരുന്ന നൂര്‍മഹല്‍ എന്ന ബസും കൊണ്ടോട്ടി ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
ബസ് ഡ്രൈവര്‍ മോങ്ങം ഒഴുകൂര്‍ ചന്ദ്രന്‍(49), കണ്ടക്ടര്‍ നിജീഷ്(26), ലോറി ജീവനക്കാരനായ ഹരിയാന സ്വദേശി നജ്മുദ്ദീന്‍(28), ബസ് യാത്രകാരായ പാലത്തോട്ടൂര്‍ സി.കെ അബ്ദുല്‍ ഖാദര്‍(33), പുല്ലാര വടക്കേകണ്ടി അബ്ദുല്‍ കബീര്‍(35), മൊറയൂര്‍ സ്വദേശികളായ പൂഴികുത്ത് കുഞ്ഞികുട്ടന്‍(59), കാട്ടുപരത്തി ഹുസൈന്‍(52), പറമ്പില്‍ അയ്യപ്പന്‍(63), മോങ്ങം സ്വദേശികളായ ഹൈദര്‍(57), പാലംതൊടിയില്‍ ഹഫ്‌സത്ത്(33), ഒഴുകൂര്‍ കാരായില്‍ ഹസ്സന്‍(67), ഗംഗാധരന്‍(51), എളിയക്കോട്ട് പറമ്പില്‍ നീലകണ്ഠന്‍(65), മാര്യാട് ഓരോത്തുപറമ്പില്‍ മറിയകുട്ടി(75), മുഹ്‌സിന്‍ വായ്പ്പാറപടി, അമൃതശ്രീ സുകുമാരന്‍, തൃപ്പനച്ചി പാലോട്ടില്‍ റുബീന(37), മിന്‍ഹ(നാല്), നറുകര സ്വദേശി ശ്രുതി(22), മാരിയാട് കദീജ(45), വെള്ളുവമ്പ്രം മൂഴിക്കല്‍ മൊയ്തു(35), നെച്ചയില്‍ അനില്‍കുമാര്‍, ശ്രീദേവി, അക്കരക്കാട് ശരത്കുമാര്‍ തുടങ്ങിയവര്‍ക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ മഞ്ചേരി മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ മഴക്കിടെ വേഗത കൂടിയതാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."