മഴക്കെടുതി: ഇടവെട്ടിയില്‍ വ്യാപക നാശനഷ്ടം
ഇടവെട്ടി: ഇന്നലെയുണ്ടായ കനത്ത മഴയില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിഞ്ഞ് വ്യാപക നഷ്ടം. ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്ത് നടയം വാര്‍ഡില്‍ ശാരദക്കവല പ്രദേശത്ത് താമസിക്കുന്ന കല്ലോലില്‍ ഉണ്ണിയുടെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. വീടിന് വെളിയിലിയായിരുന്നതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല.
ഇടവെട്ടിച്ചിറ വാര്‍ഡിലെ മൈലാടുംപാറ സ്വദേശി കുമ്പംലക്കില്‍ വീട്ടില്‍ കരിമിന്റെ വീടിന് മുകളിലേക്ക് ചാലമറ്റത്തില്‍ രാജന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് ഇരു വീടുളും അപകട ഭീഷണിയിലായി. കരിമിന്റെ വീടിന്റെ അടുക്കള ഭാഗവും ബാത്‌റൂമും തകര്‍ന്നു. ഇടവെട്ടിച്ചിറ വാര്‍ഡിലെ തന്നെ കൈനിക്കല്‍ സമദിന്റെ വീടിനോട് ചേര്‍ന്നുള്ള മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള കരിങ്കല്‍ കെട്ട് പൂര്‍ണ്ണമായും തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. മൈലാടുംപാറ സ്വദേശി കാരാമയില്‍ വിന്‍സെന്റിന്റെ വീടിനോട് ചേര്‍ന്ന് നിന്നിരുന്ന മണ്ണിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വാണിയപ്പുരയില്‍ ദിലീപ്, മരുതുങ്കല്‍ ജബ്ബാര്‍ എന്നിവരുടെ വീടിനോട് ചേര്‌ന്‌നുള്ള സംരക്ഷണ ഭിത്തിയും മഴയത്ത് തകര്‍ന്നു.
നാശനഷ്ടം സംഭവിച്ച വീടുകളും സ്ഥലങ്ങളും റവന്യൂ അധികാരികളും പഞ്ചായത്ത് അധികൃതരും സന്ദര്‍ശിച്ചു. ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം ടി.എം. മുജീബ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."