HOME
DETAILS
MAL
നിയമസഭാതെരഞ്ഞെടുപ്പ്: കണക്ക് പൊരുത്തപ്പെടല്‍ കൂടിക്കാഴ്ച 14ന്
backup
June 10 2016 | 23:06 PM
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ഫലം പ്രഖ്യാപിച്ച് 30 ദിമവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ചെലവ് കണക്ക് ഏല്പിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. കണക്കു പൊരുത്തപ്പെടല്‍ കൂടിക്കാഴ്ച ജൂണ്‍ 14 രാവിലെ 10.30ന് കളക്ട്രേറ്റിലെ സമ്പാദ്യ ഭവന്‍ഹാളില്‍ നടക്കും.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ 18 രാവിലെ 10.30 ആണ്. ഇതിനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തും.
ഇതുമായി ബന്ധപ്പെട്ട ഏകദിന കണക്കു സമര്‍പ്പണ പരിശീലനം ഇന്നലെ സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കുമായി നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."