കൊറോണ ബാധിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി
തൃശൂര്‍: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇന്ന് രാവിലെ ആറു മണിയോടെയാണ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
കേരളത്തില്‍ നിരീക്ഷണത്തിലുള്ള 20 പേരുടെ രക്തസാമ്പിളായിരുന്നു പരിശോധനക്ക് അയച്ചിരുന്നത്. ഇവരില്‍ ഒരാളുടെ റിസള്‍ട്ട് മാത്രമാണ് പോസറ്റീവ് ആയിരുന്നത്. വിദ്യാര്‍ഥിയെ നേരത്തെ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ട
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും വെള്ളിയാഴ്ച അര്‍ധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ശേഷം മെഡിക്കല്‍ ബോര്‍ഡ് പെണ്‍കുട്ടിയെ പരിശോധിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."