HOME
DETAILS
MAL
അടുത്ത ഫ്രഞ്ച് പ്രസിഡന്റായി ഒബാമ മതിയെന്ന്
backup
February 26 2017 | 20:02 PM
പാരിസ്: അടുത്ത ഫ്രഞ്ച് പ്രസിഡന്റായി യു.എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ മതിയെന്ന് 27,000ത്തിലധികം പേര്‍ ഒപ്പുവച്ച നിവേദനം. അമേരിക്കയേക്കാള്‍ മോശം ഭരണസാഹചര്യമാണ് ഫ്രാന്‍സിലേതെന്നും ഇവര്‍ പറയുന്നു.
അടുത്ത ഫ്രഞ്ച് പ്രസിഡന്റായി ബരാക് ഒബാമ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വോട്ട് ചെയ്യണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് 'ഒബാമ 2017' എന്ന സൈറ്റില്‍ നിന്നുമാണ് പ്രചാരണം ചുടുപിടിച്ചത്. സാമൂഹിക മാധ്യമങ്ങളും മറ്റും ഇത് ഏറ്റുപിടിച്ചു.
അമേരിക്കയുടെ പ്രസിഡന്റായി വിജയകരമായി കാലാവധി പൂര്‍ത്തിയാക്കിയ ഒബാമയ്ക്ക് എന്തു കൊണ്ട് ഫ്രാന്‍സിന്റെ പ്രസിഡന്റായി കൂടാ എന്നാണ് ഫ്രഞ്ച് പൗരന്മാരുടെ ചോദ്യം. പ്രസിഡന്റാവാന്‍ ലോകത്തില്‍ വെച്ച് ഏറ്റവും യോഗ്യന്‍ നിലവില്‍ ഒബാമയാണെന്നും ഇവര്‍ വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."