HOME
DETAILS

കാരാത്തോട്ടെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം

  
backup
February 27 2017 | 02:02 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8

മലപ്പുറം: കാരാത്തോട്ടെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരം. സമരക്കാരുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ച നഗരസഭ അധികൃതര്‍ക്ക് ഇനി തലവേദനയാകുക വ്യാപാരികളുടെ പ്രതിഷേധമാണ്. നഗരസഭാധ്യക്ഷ സി.എച്ച് ജമീലയുമായി നഗരസഭയിലും മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലുംവച്ചു ചേര്‍ന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് ഒരാഴ്ചയിലധികമായി തുടരുന്ന മാലിന്യപ്രശ്‌നത്തിനു പരിഹാരമായത്.
നിലവില്‍ നഗരത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കാരാത്തോടുള്ള സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. അതേസമയം, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, വീടുകള്‍, ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലെ ഭക്ഷണ ജൈവ മാലിന്യങ്ങള്‍ നഗരസഭ ഇനിമുതല്‍ ഏറ്റെടുക്കില്ലെന്ന തീരുമാനം വരുംദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കു കാരണമാകും. ഇത്തരം മാലിന്യങ്ങള്‍ക്ക് ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നഗരസഭയുടെ നിര്‍ദേശം. കാരത്തോട്ടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പരിസരവാസികളുമായി നടത്തിയ ചര്‍ച്ചയിലേക്ക് വ്യാപാര സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല.
ഇനിമുതല്‍ കാരാത്തോട്ടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നഗരത്തില്‍നിന്നുള്ള ചപ്പുചവറുകള്‍ മാത്രമാക്കി കുറയ്ക്കും. ഇതിനുള്ള നടപടികളെടുക്കും. അതിലേക്കായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ പരിഗണിക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതു തടയാന്‍ കാമറ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്നും യോഗത്തില്‍ നഗരസഭാധ്യക്ഷ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  11 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  24 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  31 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago