ചെമ്മീന്‍ സിനിമയുടെ വാര്‍ഷികാഘോഷത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് ധീവരസഭ
കൊച്ചി: ചെമ്മീന്‍ സിനിമയുടെ 50 ാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ നിന്നും പിന്‍തിരിയണമെന്ന് അഖില കേരള ധീവര സഭ പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന ധീവര മഹിളാ സംഗമം അവകാശ പ്രഖ്യാപന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. തകഴിയുടെ നോവലിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ചെമ്മീന്‍ സിനിമ 50 വര്‍ഷമായി ധീവരസമുദായത്തെയും മത്സ്യത്തൊഴിലാളികളെയും നിരന്തരമായി വേട്ടയാടുകയാണെന്ന് പ്രമേയം പറയുന്നു.
ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരില്‍ മത്സ്യതൊഴിലാളി സമൂഹത്തെ വീണ്ടും അപഹാസ്യരായി ചിത്രീകരിക്കാനുള്ള ശ്രമമാണന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ധീവരമഹിളാ സഭാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അജിതാ ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്.
ആവിഷ്‌കാര സ്വാതന്ത്രത്തിന്റെയല്ല എന്തിന്റെ പേരിലുമുള്ള മത്സ്യതൊഴിലാളി സമൂഹത്തെ അവഹേളിക്കാനുള്ള ശ്രമം നിര്‍ത്തണമെന്ന് അവകാശരേഖ അവതരിപ്പിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി വി ദിനകരന്‍ പറഞ്ഞു.
സ്ത്രീ പുരുഷ സമത്വം ഉറപ്പു വരുത്തുക, സ്ത്രീ പീഡനം അവസാനിപ്പിക്കുക, സ്ത്രീകളുടെ പുരോഗതിക്കായി പ്രത്യേക വകുപ്പും മന്ത്രാലയവും രൂപീകരിക്കുക, നിയമസഭകളിലും പാര്‍ലമെന്റിലും വനിതാ സംവരണം ഏര്‍പ്പെടുത്തുക, ധീവരസഭയോടും ധീവരമേഖലയോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവകാശ രേഖയിലൂടെ സര്‍ക്കാറിനോടാവശ്യപെട്ടത്.
ധീവര സഭയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.കെ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വി തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, ധീവര മഹിളാ സഭ പ്രസിഡന്റ് ഭൈമി വിജയന്‍, സെക്രട്ടറി ശാന്താ മുരളി, മുന്‍ അധ്യക്ഷരായ ആശാ ശിവപ്രസാദ്, മോളി അജിത്ത്, ധീവര സഭാ സെക്രട്ടറി ടി.കെ സോമനാഥന്‍, ട്രഷറര്‍ പി.കെ സുധാകരന്‍, മുന്‍ പ്രസിഡന്റ് പി.എന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."