കല്യാശ്ശേരി സ്കൂളില്‍ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
കല്യാശ്ശേരി: കല്യാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. വൊക്കേഷനല്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലും ഓഫിസ്, സ്റ്റാഫ് മുറികളിലുമാണ് അഴിഞ്ഞാട്ടം. ഓഫിസ് മുറിയുടെ പൂട്ടുതകര്‍ത്ത് അകത്തുകയറി അലമാര, മേശ എന്നിവയിലുള്ള സാധനങ്ങളെല്ലാം വാരിവലിച്ചിട്ടു. ഇന്നലെ രാവിലെ സ്കൂളില്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. പ്രിന്‍സിപ്പലിന്റെ മുറി വികൃതമാക്കി.
കംപ്യൂട്ടറിന്റെ മോണിറ്ററില്‍ പശ ഒഴിച്ചും അകത്തുണ്ടായിരുന്ന സാമഗ്രികള്‍ തച്ചുടക്കുകയും ചെയ്തു. ജീവനക്കാരുടെ സേവന പുസ്തകമടക്കം വിലപ്പെട്ട രേഖകള്‍ സൂക്ഷിച്ച അലമാര തുറക്കാനാകത്തതിനാല്‍ അവ നഷ്ടപ്പെട്ടില്ല. ഓഫിസില്‍ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ച് സ്റ്റാഫ് റൂമും തുറന്ന് എല്ലാം വികൃതമാക്കി. ഓഫിസില്‍ മൂത്രമൊഴിച്ച് വയ്ക്കുകയും ശുചിമുറികളില്‍ കുപ്പി ചില്ലുകളും ട്യൂബ് ലൈറ്റിന്റെ ചില്ലുകളും വിതറി.
ഒരു മാസത്തിനിടയില്‍ ഇത് നാലാമത്തെ അതിക്രമമാണെന്ന് വൊക്കേഷണല്‍ വിഭാഗം പ്രിന്‍സിപ്പല്‍ കെ.സി സിജു പറഞ്ഞു. ആദ്യം ജനലുകളുടെ ചില്ല് പൊട്ടിച്ചായിരുന്നു തുടക്കം. പിന്നീട് പുറത്ത് പ്രദര്‍ശിപ്പിച്ച നോട്ടിസ് ബോര്‍ഡുകള്‍ മോഷണം പോയി. മൂന്നാംതവണ കുട്ടികള്‍ ഉപയോഗിക്കുന്ന കുടിവെള്ള ഉപകരണങ്ങള്‍, വെള്ളത്തിന്റെ പൈപ്പുകള്‍, ശുചികാക്കുന്ന ബേസിന്റെ പൈപ്പുകള്‍ എല്ലാം തകര്‍ത്തിരുന്നു. നാലാം തവണത്തെ അതിക്രമമാണ് ഇപ്പോള്‍ നടന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. കണ്ണപുരം പൊലിസും കണ്ണൂരില്‍നിന്ന് പൊലിസ് നായയും വിരലളയാട വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്കൂളില്‍ രാത്രി കാല നിരീക്ഷണത്തിനായി ജീവനക്കാരനെ ചുമതലപ്പെടുത്താനും സി.സി ടി.വി അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്താനും പി.ടി.എ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."