എക്‌സൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന; ജില്ലയില്‍ 136 പേര്‍ പിടിയില്‍
എക്‌സൈസ് വകുപ്പ് നടത്തിയ 1,026 മിന്നല്‍ പരിശോധനയില്‍ 136 പേര്‍ പിടിയിലായി. 95 അബ്കാരി കേസിലും 67 എന്‍.ഡി.പി.എസ് കേസിലുമായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്
ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ 1,026 മിന്നല്‍ പരിശോധനയിലായി 136 പേര്‍ പിടിയിലായി. 95 അബ്കാരി കേസിലും 67 എന്‍.ഡി.പി.എസ് കേസിലുമായാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഇതിനു പുറമെ 4,275 വാഹന പരിശോധനയും കള്ളുഷാപ്പുകളിലായി 1,210 പരിശോധനകളും നടത്തി.
അനധികൃത മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉത്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ സമതി യോഗത്തില്‍ അവതരിപ്പിച്ചതാണ് ഈ കണക്കുകള്‍. വാഹനപരിശോധനയില്‍ 15 വാഹനങ്ങള്‍ പിടികൂടി. പൊതുജനങ്ങളുടെ പരാതിപ്രകാരം വിവിധ റെയ്ഞ്ചുകളിലായി ഏഴു കേസുകള്‍ കണ്ടെത്തി.
ജില്ലയിലെ സ്‌കൂളുകളില്‍ എസ്.പി.സി, എന്‍.എസ്.എസ് സംഘടനകളുമായി ബന്ധപ്പെട്ട് ക്രിസ്മസ് അവധിക്കാല ക്യാംപുകളിലടക്കം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ മദ്യമയക്കു മരുന്ന്, പുകയില ഉപയോഗത്തിനെതിരേയുള്ള ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് 95 ബോധവല്‍ക്കരണ ക്ലാസുകളും 10 നാടകങ്ങളും നടത്തി. ജില്ലാതല ജനകീയ കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി. ഹരികുമാര്‍ അധ്യക്ഷനായി. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജോണ്‍ മാടവന, ഹക്കീം മുഹമ്മദ് രാജ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ആനന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."