മാറാന്‍ സമയമായില്ലേ
പീഡനങ്ങളുടെ പരമ്പര തന്നെയാണ് സമകാലികമായി കേരളത്തില്‍ ചര്‍ച്ചയാവുന്നത്. അന്നു സൗമ്യയും ജിഷയും ഇപ്പോള്‍ ആ പ്രമുഖ നടിയും കേരളത്തിന് നൊമ്പരമായപ്പോള്‍ പലരും അതിനെതിരേ രംഗത്തുവരികയും ശബ്ദിക്കുകയും ചെയ്തു. സുഗതകുമാരിയടക്കമുള്ളവര്‍ സൗമ്യ ഘാതകനു ഷണ്ഡീകരണമടക്കമുള്ള വന്‍ശിക്ഷ നല്‍കണമെന്നു വാദിക്കുകയും ഇപ്പോഴത്തെ വിഷയത്തില്‍ ശബ്ദിക്കുകയും ചെയ്തു.
ഒരു മാറ്റവും നമ്മളിതുവരെ കണ്ടില്ല , വധശിക്ഷയടക്കമുള്ള ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്ന് ഒരുകൂട്ടര്‍ വാദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇതെന്നതു വിസ്മയമാണ്. ഭരണകൂടത്തില്‍നിന്നുള്ള നടപടികള്‍ മാത്രമല്ല വേണ്ടത്. നാം ഓരോരുത്തരില്‍നിന്നും നടപടിയുണ്ടാകേണ്ടതുണ്ട്. പ്രശ്‌നകലുഷിതമേഖലകളിലൂടെയും അന്യരായ ആളുകളുടെ കൂടെയും യാത്രചെയ്യുമ്പോള്‍ സ്വന്തംകുടുംബത്തില്‍ നിന്നുള്ളവരെ കൂട്ടാന്‍ സ്ത്രീകളും കൂടെപോകാന്‍ കുടുംബാംഗങ്ങളും തയാറാകണം.
തനിച്ചുള്ള യാത്രകളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നതെന്നു ഡല്‍ഹിയിലെ നിര്‍ഭയ പീഡനവും സൗമ്യ വധവും ഇപ്പോള്‍ പ്രമുഖ നടിക്കേറ്റ കിരാതകൃത്യവും ഓര്‍മിപ്പിക്കുന്നു. ഈ സംഭവങ്ങളെല്ലാം സ്ത്രീ തനിച്ചായപ്പോള്‍ സംഭവിച്ചതാണെന്നതു ചര്‍ച്ചയാകാത്തതും തിരിച്ചറിയാത്തതുമാണ് ഇപ്പോഴും ഈ സംഭവം നടന്നുകൊണ്ടിരിക്കാന്‍ കാരണം. മാറണം നമുക്ക്, മാറ്റണം ഈ കൈരളിയെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."