പ്രാഥമിക വിദ്യാഭ്യാസം ശാസ്ത്രീയമായി ചിട്ടപ്പെടുത്തണം: പാറക്കല്‍ അബ്ദുല്ല
എടച്ചേരി: പ്രാഥമിക വിദ്യാഭ്യാസം ശാസ്ത്രീയമായി ചിട്ടപ്പെടുത്തണമെന്നും അതിന് ക്ലാസ്മുറികളും പരിസരവും പരിഷ്കരിക്കണമെന്നും പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. പെരുമുണ്ടണ്ടച്ചേരി എസ്.വി.എല്‍.പി സ്കൂളിന്റെ 93-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാലയ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി നിര്‍മിച്ച സ്കൂള്‍ കെട്ടിടത്തിന് എം.എല്‍.എ ഫണ്ടണ്ട് ഉപയോഗിച്ച് ഒരു ക്ലാസ്മുറി ഹൈടെക് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ സര്‍വിസില്‍ നിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എ.കെ ഇന്ദിര ടീച്ചര്‍ക്ക് യാത്രയയപ്പ് നല്കി. വിദ്യാലയ ലൈബ്രറിയിലേക്കു പൂര്‍വവിദ്യാര്‍ഥി മൂന്ന് കണ്ടെണ്ടത്തില് കുഞ്ഞബ്ദുല്ല സംഭാവന ചെയ്ത പുസ്തകങ്ങള്‍ എം.എല്‍.എ ഏറ്റുവാങ്ങി. ആള് കേരള ടാലന്റ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു. 2016-17 വര്‍ഷത്തെ വിദ്യാഭ്യാസ വികസന രേഖ പി.ടി.എ പ്രസിഡന്റ് എം.എ ഗഫൂര്‍ അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കെ. സജീവന് അധ്യക്ഷനായി. ടി.പി കുട്ടി ശങ്കരന്, എ.കെ ഇന്ദിര, വി.പി കുഞ്ഞമ്മദ്, അരൂര്‍ ഗോപാലകൃഷ്ണന്, പി.എം രാജന്, കെ. ശശി, കെ.കെ റിയാസ്, എം.പി ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."