മൂന്നുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം; മുഖത്തും കൈയിലും ജനനേന്ദ്രിയത്തിലും സാരമായി പരുക്കേറ്റ കുരുന്ന് തീവ്രപരിചരണ വിഭാഗത്തില്‍
അമ്പലപ്പുഴ: രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റ മൂന്നുവയസുകാരനെ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ കുട്ടിയുടെ രണ്ടാനച്ഛന്‍ പുതവല്‍ സ്വദേശി വൈശാഖിനെ പൊലിസ് അറസ്റ്റ് ചെയ്തു.
വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആണ്‍കുട്ടിയാണ് അക്രമത്തിനിരയായത്. നാട്ടുകാരാണ് വിവരം പൊലിസില്‍ അറിയിച്ചത്. ഇവര്‍ വൈശാഖിനെ പിടികൂടി കൈകാര്യം ചെയ്തശേഷമാണ് പൊലിസിന് കൈമാറിയത്. പ്രതി കുട്ടിയുടെ മുഖത്തും കൈയിലും ജനനേന്ദ്രിയത്തിലുമുള്‍പ്പെടെ വടികൊണ്ട് തല്ലിയിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയുടെ ശരീരത്തില്‍ പലഭാഗത്തും മുറിപ്പാടുകളുണ്ട്.
വൈശാഖ് പലപ്പോഴും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ അവസ്ഥ വളരെ മോശമായതോടെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറുള്‍പ്പെടെയുള്ളവരും വൈശാഖിന്റെ വീട്ടിലെത്തി കുട്ടിയെ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതും പൊലിസില്‍ വിവരമറിയിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."