പുനര്‍നിര്‍മിച്ച കുളങ്ങരത്താഴ ജുമാമസ്ജിദ് ഉദ്ഘാടനം 28ന്
കുറ്റ്യാടി: പുനര്‍നിര്‍മിച്ച കുളങ്ങരത്താഴ ജുമാ മസ്ജിദ് ഉദ്ഘാടനം 28ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 23 മുതല്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദ് മൂന്നുവര്‍ഷം കൊണ്ടാണ് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്.
28ന് വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. പി.വി അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, പാറക്കല്‍ അബ്ദുല്ല എന്നിവര്‍ സംബന്ധിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, കെ.കെ കുഞ്ഞാലി മുസ്ലിയാര്, ടി.വി.സി അബ്ദുസ്സമദ് ഫൈസി, ഇസ്മാഈല്‍ ദാരിമി, സല്മാന് അസ്ഹരി, എസ്.പി.എം തങ്ങള്‍, സൂപ്പി നരിക്കാട്ടരി, അഹമ്മദ് പുന്നക്കല്‍, ചീക്കിലോട് കുഞ്ഞബ്ദുല്ല മുസ്ലിയാര് സംബന്ധിക്കും. 23ന് ഖതീബ് കെ.കെ കുഞ്ഞാലി മുസ്ലിയാര് പതാക ഉയര്‍ത്തി പരിപാടി ആരംഭിക്കും.
പ്രവാസി സംഗമം 24ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.പി ബാവഹാജി മുഖ്യപ്രഭാഷണം നടത്തും. എ.വി അബ്ദുറഹിമാന് മുസ്ലിയാര്, സി. മമ്മൂട്ടി എം.എല്‍.എ, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, ഇ.കെ വിജയന് എം.എല്‍.എ, ഡോ. സുലൈമാന്‍ മേല്പത്തൂര്, വിശ്വഭദ്രാനന്ദ ശക്തിബോധി സ്വാമികള്‍, ഡോ. ഫാദര്‍ സേവ്യര്‍ തറമ്മേല്‍, അഡ്വ. പ്രവീണ്‍കുമാര്‍, പി. ശാദുലി, നാദാപുരം ഡിവൈ.എസ്.പി എന്‍. സുനില്‍കുമാര്‍, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങള്‍, പാണക്കാട് സയ്യിദത്ത് സജ്ന ബീവി, വി.വി മുഹമ്മദലി, ജില്ലാ പൊലിസ് അസി. കമിഷണര്‍ വി.എം. അബ്ദുല്‍ വഹാബ്, റഫീഖ് സക്കരിയ്യ ഫൈസി, എ.പി നിസാം, വി.പി കുബ്ദുല്ല മാസ്റ്റര്‍, കുറ്റ്യാടി എസ്.ഐ പി.എസ് ഹരീഷ്, ബാസിം ഗസ്സാലി, ഉമര്‍ ഫൈസി മുക്കം, പുറവൂര് ഉസ്താദ്, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, അല്‍ഹാദി റബ്ബാനി കുന്നംകൈ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ഇ. അബ്ദുല്‍ അസീസ് മാസ്റ്റര്‍, പി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, ടി. മുഹമ്മദ്, ഇ.കെ കരണ്ടോട്, പി.കെ അഹമ്മദ്, ഒ.പി ഷാനവാസ്, ഇ. മുഹമ്മദ് ബഷീര്‍, ലിയാഖത്തലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."