HOME
DETAILS
MAL
25 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം ചേരുന്നു
backup
June 15 2016 | 03:06 AM
ന്യൂഡല്‍ഹി: 25 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം ചേരുന്നു. സെപ്തംബര്‍ 24, 25 തിയ്യതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സംബന്ധിക്കുന്ന യോഗം നടക്കുക. പാര്‍ട്ടിക്കു ശക്തി കുറഞ്ഞ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇടംപിടിക്കുകയാണ് യോഗം കേരളത്തിലാക്കിയതിന്റെ ലക്ഷ്യം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായതും ചിലയിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതും കേരളത്തില്‍ പിടിമുറുക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചു. ഇതിനു മുന്‍പ് 1991 ലാണ് കേരളത്തില്‍ ബി.ജെ.പി യോഗം ദേശീയ നിര്‍വാഹക സമിതി ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."