ജാമിഅ സംഘര്‍ഷങ്ങളുടെ ആസൂത്രകന്‍ ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുടെ ആസൂത്രകന്‍ ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി പൊലിസിന്റെ കുറ്റപത്രം. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്നിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസംബര്‍ 15ന് ജാമിഅക്കു സമീപത്തെ ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിന്റെ ആസൂത്രകന്‍ ഷര്‍ജീല്‍ ഇമാമാണെന്നാണ് പൊലിസിന്റെ ആരോപണം. ഷര്‍ജീലിനെ കോടതി മാര്‍ച്ച് മൂന്നു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥിയായ ഷര്‍ജീല്‍ ഇമാമിനെ കഴിഞ്ഞ മാസമാണ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ജനുവരി 16ന് അലിഗഡ് സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അസമിലും യു.പിയിലും രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഡിസംബര്‍ 15ലെ അക്രമം നടന്നത് ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിന് ശേഷമാണെന്നാണ് കുറ്റപത്രത്തിലെ ആരോപണം. അതേസമയം ജാമിഅയിലെ മറ്റൊരു വിദ്യാര്‍ഥിയുടെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
ജാമിഅയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ 100ഓളം ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. ഡിസംബര്‍ 15ന് പ്രതിഷേധക്കാര്‍ നാലു ബസുകളും രണ്ട് പൊലിസ് വാഹനങ്ങളും തകര്‍ത്തെന്നും വിദ്യാര്‍ഥികളും പൊലിസുകാരുമടക്കം 60ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കു നേരെ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു.
'കസബിന് ജിഹാദുമായി ബന്ധമുണ്ടായിരുന്നില്ല'
മുംബൈ: മോഷണം നടത്താന്‍ ആവശ്യമായ ആയുധപരിശീലനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് അജ്മല്‍ കസബ് ലഷ്‌കറെ ത്വയ്ബയില്‍ ചേര്‍ന്നതെന്നും കസബിന് ജിഹാദുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും മുംബൈ മുന്‍ പൊലിസ് കമ്മീഷണര്‍ രാകേഷ് മരിയയുടെ പുസ്തകം ലെറ്റ് മി സെ ഇറ്റ് നൗ. അവനും സുഹൃത്ത് മുസാഫര്‍ ലാല്‍ ഖാനും മോഷണം നടത്താനും അതിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നു. ഇതിന് ചില ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നേടാനും ഉദ്ദേശിച്ചിരുന്നു- മരിയ കൂട്ടിച്ചേര്‍ത്തു.
2008ലെ മുംബൈ ഭീകരാക്രമണത്തെ ഹിന്ദു ഭീകരവാദ ആക്രമണമെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ലഷ്‌കറെ ത്വയ്ബ വിജയിച്ചിരുന്നെങ്കില്‍, അജ്മല്‍ കസബ് തിരിച്ചറിയപ്പെടുക 'ചുവന്ന ചരട് കെത്തണ്ടയിലുണ്ടായിരുന്ന ബംഗളൂരു സ്വദേശി സമീര്‍ ദിനേഷ് ചൗധരി' എന്നാകുമായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. അത് പരാജയപ്പെടുകയായിരുന്നു. ഇന്ത്യയില്‍ മുസ്‌ലിംകളെ നിസ്‌കരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പള്ളികള്‍ അധികൃതര്‍ അടച്ചുപൂട്ടിയെന്നും കസബ് വിശ്വസിച്ചിരുന്നു. കസബിന്റെ ജീവന്‍ സംരക്ഷിക്കുക എന്നതിനായിരുന്നു താന്‍ പ്രാധാന്യം നല്‍കിയിരുന്നതെന്നും മരിയ പറയുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു തെളിവിനെ ഏതു വിധേനയും ഇല്ലാതാക്കാന്‍ പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സും (ഐ.എസ്.ഐ) ലഷ്‌കറും ആഗ്രഹിച്ചിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."