HOME
DETAILS

ജില്ലാ സഹ. ആശുപത്രിയില്‍ പുതിയ ഓഹരി അധിഷ്ഠിത ചികിത്സാ പദ്ധതി

  
backup
March 03, 2017 | 9:26 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%b9-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d



കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനു 'ആരോഗ്യ പരിരക്ഷാ പ്‌ളസ് എന്ന പേരില്‍ പുതിയ ഓഹരി അധിഷ്ഠിത ചികിത്സാ പദ്ധതി ആരംഭിക്കുന്നു.
ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി നിലവില്‍ വരുമെന്ന് പ്രസിഡന്റ് എം. ഭാസ്‌കരനും സെക്രട്ടറി എ.വി സന്തോഷ്‌കുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
     കാത്ത്‌ലാബ് ഉള്‍പ്പെടെയുള്ള ഹൃദ്രോഗ വിഭാഗം, വിവിധ പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ അടങ്ങിയ അക്കാദമി, ഔട്ട് പേഷ്യന്റ് കോംപ്ലക്‌സ് എന്നിവ നടപ്പാക്കുന്നതിനാണ് ആരോഗ്യ പരിരക്ഷാ പ്‌ളസ് ആരംഭിക്കുന്നത്.
50 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഒരു ലക്ഷം രൂപയും അതിനു മുകളിലും ഓഹരി എടുക്കുന്നവര്‍ക്കു മാത്രമായുള്ള ആരോഗ്യ പരിരക്ഷാ പദ്ധതി ഇപ്പോള്‍ 50,000 രൂപയുടെ ഓഹരി എടുക്കുന്നവര്‍ക്ക് കൂടി ബാധകമാക്കുകയാണ്. 50,000 രൂപയുടെ ഓഹരി എടുത്താല്‍ കിടത്തിചികിത്സാ ചെലവില്‍ പ്രതിവര്‍ഷം 20,000 രൂപയുടെ ഇളവ് ലഭിക്കും.
മുറി വാടക, ഓപ്പറേഷന്‍ തിയറ്റര്‍ ചാര്‍ജുകള്‍, യു.എസ്.ജി സ്‌കാന്‍, ഐ.സി.യു ചാര്‍ജ്, എക്‌സ്‌റേ ചാര്‍ജ് എന്നിവയില്‍ 50 ശതമാനം കുറവ് ലഭിക്കും. ഓഹരി ഉടമയുടെ നോമിനിക്കും ഈ ആനുകൂല്യം ലഭിക്കും.
 ഓഹരി ഉടമയ്ക്ക് വര്‍ഷത്തില്‍ ഒരു മിനി ഹെല്‍ത്ത് ചെക്കപ്പ് സൗജന്യമായി ലഭിക്കും. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ജനറല്‍ ഒ.പിയില്‍ ഏതു സമയവും ഡോക്ടര്‍മാരുടെ സേവനം സൗജന്യമായി ലഭിക്കും.
ഓഹരി ഉടമയ്ക്ക് നിശ്ചിത സേവനങ്ങളില്‍ 10 ശതമാനം ഇളവ് ഒ.പി വിഭാഗത്തിലും ലഭിക്കും. വിസിറ്റിങ് കണ്‍സള്‍ട്ടന്റുമാര്‍ ഒഴികെയുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം വര്‍ഷത്തില്‍ അഞ്ചു തവണ സൗജന്യമായിരിക്കുമെന്നും ഭാരവഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago