വെല്‍നസ്: ഐ.പി ഡിപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊലൂഷ്യന്‍സ് ആന്റ് റിഹാബിലിറ്റേഷനില്‍ ഐ.പി ഡിപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ലഹരിമരുന്ന്, ഇന്റര്‍നെറ്റ് തുടങ്ങിയവക്കടിമപ്പെട്ടവര്‍ക്കും മാനസിക രോഗികള്‍ക്കുമായി 2019ലാണ് ഈ ചികിത്സാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.
ലഹരി വിമോചന ചികിത്സ, വൈദ്യശാസ്ത്ര ചികിത്സ, മനശാസ്ത്ര പരിശോധനകള്‍, വിവിധ മനശാസ്ത്ര സാമൂഹിക ചികിത്സ, പുനരധിവാസം, കുടുംബ കൗണ്‍സിലിങ്, മോറല്‍ ഡവലപ്മെന്റ്, സ്വഭാവ വൈകല്യങ്ങള്‍ക്കുള്ള ചികിത്സ, കൗമാര കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.
ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്സ്, സോഷ്യല്‍ സ്കില്‍ ട്രെയിനര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന സംഘമാണ് വെല്‍നസിന് നേതൃത്വം നല്‍കുന്നത്.
അന്താരാഷ്ട്രനിലവാരമുള്ള ചികിത്സയും പുനരധിവാസവും ലഭിക്കുന്ന ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കുന്നതോടൊപ്പം സമൂഹത്തിന്റെ മാനസികാരോഗ്യ, സാമൂഹിക മേഖലകളില്‍ സജീവമായി ഇടപെടുന്ന സംവിധാനമാണ് വെല്‍നസിന്റെ ലക്ഷ്യം. ലഹരി വിമുക്ത മഹല്ലുകള്ക്കായുള്ള വെല്‍നസിന്റെ കര്‍മ പദ്ധതി 'സെയ്ഫ് വില്ലേജി'ന്റെ പ്രഖ്യാപനവും നടന്നു. ഐ.പി ബുക്കിങും മറ്റു കൂടുതല്‍ വിവരങ്ങളും 9562771133 എന്ന നമ്പറില്‍ ലഭ്യമാണ്.
മുഹമ്മദ് ഫൈസി അടിമാലി അധ്യക്ഷനായി. കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി പോള്‍ മുഖ്യാതിഥിയായി. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, സവാദ് ഫൈസി വര്‍ക്കല (ദമാം എസ്.ഐ.സി), കാടാമ്പുഴ മൂസ ഹാജി, റശീദ് സനൂസി, സാജിഹ് ശമീര്‍ അസ്ഹരി, റശീദ് ഫൈസി വെള്ളായിക്കോട്, പി.എം റഫീഖ് അഹ്മദ്, കോഡിനേറ്റര്‍ യാസിര്‍ വാഫി, ആശിഖ് കുഴിപ്പുറം സംബന്ധിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."