അപ്രതീക്ഷിത മഴയും ഇടിമിന്നലും; നെട്ടൂരില്‍ വന്‍ നാശനഷ്ടം
നെട്ടൂര്‍: വേനല്‍ ചൂടിന് ആശ്വാസമായി അപ്രതീക്ഷിതമായത്തിയ ചാറ്റല്‍ മഴക്കൊപ്പമെത്തിയ ഇടിമിന്നലില്‍ നെട്ടൂര്‍ പ്രദേശത്ത് പലരുടെയും വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. ഇന്നലെ വൈകിട്ടു അഞ്ച് മണിയോടെ പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ നെട്ടൂര്‍ അമ്പലക്കടവ് റോഡില്‍ റെയില്‍വേ ഗേറ്റിന് സമീപം പനക്കല്‍ വീട്ടില്‍ ഫെലിക്‌സിന്റെ പുരയിടത്തില്‍ വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന തെങ്ങിന് ഇടിമിന്നലേറ്റ് തീ പിടിച്ചു. വീട്ടിലെ ടി.വി യും ഫാനുകളും നശിച്ചു.
പൊട്ടിത്തെറിക്കുന്ന ശബ്ദവും കുട്ടികളുടെ നിലവിളിയും കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ സന്ദര്‍ഭോജിതമായി ടെറസിന് മുകളില്‍ കയറി ടാങ്കില്‍ നിന്ന് വെള്ളമെടുത്ത് തെങ്ങിലേക്കാഴിച്ച് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് വര്‍ഷം മുമ്പ് ഇടിമിന്നലേറ്റ് ഇതിന് തൊട്ടടുത്ത വീടിന്റെ സണ്‍ഷേഡ് പൊട്ടി വീണിരുന്നു. ഈ പരിസത്തുള്ള മറ്റു പല വീടുകളിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫാന്‍ മുതലായവ കത്തി നശിച്ചതായി പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."