തൊട്ട് തലോടി... സംസ്ഥാന ബജറ്റ്
) ചിത്രപ്പുഴ - മാമല ബൈപ്പാസിന് 75 കോടി ) ആലുവ - മുന്നാര്‍ റോഡിന് 10 കോടി ) മുവാറ്റുപുഴ - കുത്താട്ടുകുളം റോഡിന് 25 കോടി ) ഗോശ്രീ - മാമംഗലം റോഡിന് 30 കോടി
സ്വന്തം ലേഖിക
കൊച്ചി: ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ ജില്ലയ്ക്ക് പുതിയ പദ്ധതികളൊന്നുമില്ല. എന്നാല്‍ ജില്ലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. റോഡ്, ജല ഗതാഗത വികസനത്തിന് ബജറ്റില്‍ ഊന്നല്‍നല്‍കിയിട്ടുണ്ട്.
വന്‍കിട പദ്ധതികളായ കൊച്ചി സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, കൊച്ചി മുസ്‌രിസ് ബിനാലെ തുടങ്ങിയ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തി. കൊച്ചി മെട്രോ, കൊച്ചി ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്ക് എന്നിവക്ക് വന്‍കിട പ്രോജക്ടുകള്‍ക്ക് മൊത്തത്തില്‍ വകയിരുത്തിയിട്ടുള്ള തുകയാണുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ കൊച്ചി സ്മാര്‍ട്‌സിറ്റിക്ക് സംസ്ഥാനവിഹിതമായി തുക വകയിരുത്തിയിട്ടുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല. പദ്ധതി പട്ടികയില്‍ തിരുവനന്തപുരം കൂടി ഉള്‍പ്പെടുമെന്നും രണ്ടു പദ്ധതിക്കുംകൂടി സംസ്ഥാന വിഹിതമായ 100 കോടി വകയിരുത്തിയിട്ടുണ്ടെന്നാണ് ബജറ്റില്‍ പരാമര്‍ശം. 38 ബോട്ട് ജെട്ടികളെയും, മെട്രോ റെയിലിനെയും ബന്ധിപ്പിച്ച് 76 കിലോമീറ്റര്‍ അത്യാധുനിക ജല ഗതാഗത സര്‍വീസ് യാഥാര്‍ഥ്യമാക്കുന്നതിന് കൊച്ചിക്ക് 682 കോടി രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
സംസ്ഥാനത്ത് 22 കോടി ചെലവില്‍ നടപ്പാക്കുന്ന വാട്ടര്‍ ടാക്‌സി പദ്ധതിയില്‍ എറണാകുളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി ബിനാലെയ്ക്ക് രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തി.
ബിനാലെയുടെ സ്ഥിരംവേദിക്കായാണ് തുക. കിഫ്ബിയില്‍നിന്ന് ജില്ലാ, താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ നിക്ഷേപിക്കുന്ന 2,000 കോടിയില്‍ നിന്ന് മട്ടാഞ്ചേരിയിലെ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിക്കും തുക ലഭിക്കും.
കേന്ദ്ര സഹായം ലഭിക്കുന്ന അമൃത് പദ്ധതിക്ക് സംസ്ഥാനവിഹിതമായി വകയിരുത്തിയിട്ടുള്ള 150 കോടിയും ജന്റം, കെ.എസ്.യു.ഡി.പി പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് വകയിരുത്തിയിട്ടുള്ള 150 കോടിയും കൊച്ചിക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. ഫോര്‍ട്ട് കൊച്ചി,ചെറായി എന്നിവിടങ്ങളിലെ ടൂറിസം വികസനത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."