HOME
DETAILS

26 ജനുവരി

  
backup
January 24 2019 | 20:01 PM

republic-day

 

1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും രാജ്യത്തിന്റെ തലപ്പത്ത് ജോര്‍ജ്ജ് ആറാമന്‍ രാജാവായിരുന്നു ഉണ്ടായിരുന്നത്. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റായി ചുമതലയേറ്റു. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യ ജനാധിപത്യ ഭരണക്രമത്തിലേക്ക് മാറ്റപ്പെട്ടതും ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്. 1930 മുതല്‍ ഓരോ ജനുവരി 26നും ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പോരാളികള്‍ പൂര്‍ണ സ്വരാജ് ദിനം എന്ന പേരില്‍ ഒരാഘോഷം നടത്തി വന്നിരുന്നു. ആദിനമാണ് നമ്മുടെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തത്. നമ്മുടെ ദേശീയ മുദ്രയായി അശോക ചക്രത്തെ അംഗീകരിച്ചത് 1950 ജനുവരി 26 നാണ്. 1955 ജനുവരി 26 നാണ് ആദ്യമായി ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡ് നടന്നത്. 1963 ല്‍ ജനുവരി 26 നാണ് മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത്.

എല്ലാ കണ്ണുകളും
ഡല്‍ഹിയിലേക്ക്

ഓരോ റിപ്പബ്ലിക് ദിനത്തിലും നമ്മുടെ രാജ്യതലസ്ഥാന നഗരിയില്‍ വര്‍ണശബളമായ ഘോഷയാത്രയും കര, നാവിക, വ്യോമ സേനകളുടെ മാര്‍ച്ച് പാസ്റ്റും ഉണ്ടാകും. സേനകളുടെ പരേഡില്‍ സര്‍വ സൈന്യാധിപനായ ഇന്ത്യന്‍ പ്രസിഡന്റ് സല്യൂട്ട് സ്വീകരിക്കും. ആഘോഷം വീക്ഷിക്കാന്‍ ആയിരങ്ങളാണ് ഓരോ വര്‍ഷവും ഡല്‍ഹിയില്‍ എത്തിച്ചേരുന്നത്. വിശിഷ്ട സേവ മെഡലുകള്‍ വിതരണം ചെയ്യുന്നതും ഈ ആഘോഷത്തോടനുബന്ധിച്ചാണ്.

റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ അവസാന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ് . റിപ്പബ്ലിക്ക് ദിനത്തിനു ശേഷമുള്ള മൂന്നാമത്തെ ദിവസമായ ജനുവരി 29 നു വൈകുന്നേരം ഇതു നടത്തുന്നു. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്നു വിഭാഗങ്ങളുടെയും സംഘങ്ങളാണ് ഇതു നിര്‍വഹിക്കുന്നത്.

ഗവര്‍ണര്‍ ജനറലും
വൈസ്രോയിയും

ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിങാണ്. അവസാനത്തെ ഗവര്‍ണര്‍ ജനറലും ആദ്യത്തെ വൈസ്രോയിയും കാനിങ് പ്രഭുവാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം ഗവര്‍ണര്‍ ജനറലും മൗണ്ട് ബാറ്റന്‍ ആണ്. 1948 ജൂണില്‍ അദ്ദേഹം ഇന്ത്യവിട്ടതിനു ശേഷം സി. രാജഗോപാലാചാരി ഗവര്‍ണര്‍ ജനറലായി ചുമതലയേറ്റു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയും ഇന്ത്യക്കാരനായ ഗവര്‍ണര്‍ ജനറലാണ് രാജഗോപാലാചാരി. 1950 ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക്കായതോടു കൂടി ഗവര്‍ണര്‍ ജനറല്‍ പദവി ഇല്ലാതായി.


എന്താണ് റിപ്പബ്ലിക്ക്

'ജനക്ഷേമ രാഷ്ട്രം' എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ഥം. 'റെസ് പബ്ലിക്ക' എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്കു കീഴില്‍ രാജ്യത്തെ ഭരണം നിര്‍വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് 'റിപ്പബ്ലിക്ക്' എന്നു വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകര്‍ത്താക്കള്‍.


ഭരണഘടന


ഒരു രാജ്യത്തെ ഭരണവ്യവസ്ഥ, സംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി ഒരു പൗരന്‍ എന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍, പൗരന് രാഷ്ട്രത്തോടുള്ള കടമകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വചിക്കുന്ന അടിസ്ഥാന നിയമസംഹിതയാണ് ഭരണഘടന. ലോകത്തെ എഴുതിത്തയാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ്. 22 ഭാഗങ്ങളും 395 വകുപ്പുകളും 12 ഷെഡ്യൂളുകളുമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. വ്യക്തിയുടേയോ ഭരണകര്‍ത്താവിന്റേയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാകൂ. പലപ്പോഴായി 103 ഭേദഗതികള്‍ക്ക് വിധേയമായതാണ് ഇന്നത്തെ ഭരണഘടന. അവസരോചിതമായ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

രാജ്യത്തിന്റെ
അതിഥികള്‍

ഓരോ റിപ്പബ്ലിക് ദിനത്തിലും വിവിധ രാഷ്ട്രപ്രതിനിധികളെ അതിഥികളായി ക്ഷണിക്കാറുണ്ട്. ആദ്യത്തെ റിപ്പബ്ലിക് ദിന അതിഥി ഇന്തോനേഷ്യയുടെ പ്രസിഡന്റ് സുകാര്‍ണോ ആയിരുന്നു. ഏറ്റവും കൂടുതല്‍ അതിഥികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിലാണ്. വിവിധ രാജ്യങ്ങളില്‍നിന്നായി പത്തു പേരാണ് 2018ല്‍ അതിഥികളായി വന്നത്.


വര്‍ഷം അതിഥി രാജ്യം


1950 സുകാര്‍ണ്ണോ (പ്രസിഡന്റ്) - ഇന്ത്യോനേഷ്യ
1951 കിംഗ് ത്രിഭുവന്‍ ബിര്‍ വിക്രം ഷാ - നേപ്പാള്‍
1952 ക്ഷണം ഇല്ല
1953 ക്ഷണം ഇല്ല
1954 കിംഗ് ജിഗ്മി ഡോര്‍ജി വാങ്ചക് - ഭൂട്ടാന്‍
1955 ഗവര്‍ണര്‍ ജനറല്‍ മാലിക് ഗുലാം മുഹമ്മദ് -പാക്കിസ്ഥാന്‍
1956 ആര്‍.എ ബട്ട്‌ലര്‍ (ചാന്‍സ് ലര്‍ ഓഫ് ദ എക്‌സ്‌ചെക്കര്‍)
- യു.കെ
1956 കോട്ട്‌രോ തനാക (ചീഫ് ജസ്റ്റിസ്) - ജപ്പാന്‍
1957 ജോര്‍ജി സുകോവ് (പ്രതിരോധ മന്ത്രി) - സോവിയറ്റ്
യൂണിയന്‍
1958 മാര്‍ഷല്‍ യെ ജിഅനിയിംഗ് - ചൈന 1959 പ്രിന്‍സ് ഫിലിപ്പ് (ഡ്യൂക് ഓഫ് എഡ്വിന്‍ബര്‍ഗ്) -യു.കെ
1960 ചെയര്‍മാന്‍ കൈമന്റ് വെറോഷിലോവ്
- സോവിയറ്റ് യൂണിയന്‍
1961 എലിസബ്ത്ത് രാജ്ഞി 2 - യു.കെ
1962 വീഗോ കാംപ്മാന്‍ (പ്രധാനമന്ത്രി) - ഡെന്‍മാര്‍ക്ക്
1963 കിംഗ് നോര്‍ഡോം സിഹനോക് - കമ്പോഡിയ
1964 ലോര്‍ഡ് ലൂയിസ്മൗണ്ട് ബാറ്റണ്‍
(ചീഫ്ഓഫ്ഡിഫന്‍സ് സ്റ്റാഫ്) - യു.കെ
1965 റാണാ അബ്ദുല്‍ ഹമീദ് (കാര്‍ഷിക ഭക്ഷ്യമന്ത്രി)
-പാക്കിസ്ഥാന്‍
1966 ക്ഷണം ഇല്ല
1967 കിംഗ് മുഹമ്മദ് സാഹിര്‍ഷാ - അഫ്ഗാനിസ്ഥാന്‍
1968 ചെയര്‍മാന്‍ അലക്‌സി കൊസീഗന്‍
- സോവിയറ്റ് യൂണിയന്‍
1968 ജോസിപ് ബ്രോസ് ടിറ്റോ - യുഗോസ്ലാവിയ
1969 തോഡര്‍ സികോവ് (പ്രധാനമന്ത്രി) - ബള്‍ഗേറിയ
1970 ബോഡ് വോന്‍ (കിംഗ് ഓഫ് ബെല്‍ജിയന്‍സ്)
-ബല്‍ജിയം
1971 ജൂലിയസ് നൈരേര്‍ (പ്രസിഡന്റ്) - ടാന്‍സാനിയ
1972 സീവൂസാഗുര്‍ റാംഗൂലാം (പ്രധാനമന്ത്രി) - മൗറിഷ്യസ്
1973 മൊബൂട്ടൂ സീസേ സീക്കോ (പ്രസിഡന്റ്) - സയര്‍
1974 ജോസിഫ് ബ്രോസ് ടിറ്റോ - യുഗോസ്ലാവിയ
1974 സിരിമാവോ ബന്ദാര നായികെ (പ്രധാനമന്ത്രി) - ശ്രീലങ്ക
1975 കെന്നത്ത കാന്ത (പ്രസിഡന്റ്) - സാമ്പിയ
1976 ജാക് ഷിറാഖ് (പ്രധാനമന്ത്രി) - ഫ്രാന്‍സ്
1977 എഡ്വേഡ് ജിറാക് (ഫസ്റ്റ് സെക്രട്ടറി) - പോളണ്ട്
1978 പാട്രിക് ഹിലാരി (പ്രസിഡന്റ്) - അയര്‍ലന്റ്
1979 മാല്‍കം ഫ്രൈസര്‍ (പ്രധാനമന്ത്രി) - ആസ്‌ത്രേലിയ
1980 വാലറി ജിസ്‌കാര്‍ഡ് ഡെസ്റ്റൈയിംഗ് (പ്രസിഡന്റ്)
- ഫ്രാന്‍സ്
1981 ജോസ് ലോപസ് പോര്‍ട്ടിലോ (പ്രസിഡന്റ്) - മെക്‌സികോ
1982 കിംഗ് ജുവാന്‍ കാര്‍ലോസ് 1 - സ്‌പെയിന്‍
1983 ഷീഗുഷിഗാരി (പ്രസിഡന്റ്) - നൈജീരിയ
1984 കിംഗ് ജിഗ്മി സിങ്‌ചെയ് വാങ്ചക് - ഭൂട്ടാന്‍
1985 റാഉ ആല്‍ഫേന്‍സിന്‍ (പ്രസിഡന്റ്) - അര്‍ജന്റീന 1986 ആന്‍ഡ്രീസ് പാപ്പന്‍ഡ്രൈവ് (പ്രധാനമന്ത്രി) - ഗ്രീസ്
1987 അലന്‍ ഗാര്‍ഷിയ (പ്രസിഡന്റ്) - പെറു
1988 ജെ.ആര്‍.ജയവര്‍ദ്ധന (പ്രസിഡന്റ്) - ശ്രീലങ്ക
1989 ന്യുവന്‍ വാന്‍ലി (ജനറല്‍ സെക്രട്ടറി) - വിയറ്റ്‌നാം
1990 ആനറോഡ് ജഗ് നോ (പ്രധാനമന്ത്രി) - മൗറിഷ്യസ്
1991 മൈമൂന്‍ അബ്ദുല്‍ ഖയൂം (പ്രസിഡന്റ്) - മാലിദ്വീപ്
1992 മാരിയോ സോറെസ് (പ്രസിഡന്റ്) - പോര്‍ച്ചുഗല്‍
1993 ജോണ്‍ മേജര്‍ (പ്രധാനമന്ത്രി) - യു.കെ
1994 ഗോ ചോക് ടോങ് (പ്രധാനമന്ത്രി) - സിംഗപ്പൂര്‍
1995 നെല്‍സണ്‍ മണ്ടേല (പ്രസിഡന്റ്) - സൗത്ത് ആഫ്രിക്ക
1996 ഡോ ഫെര്‍നാഡോ ഹെന്റിക് കാര്‍ഡോസോ
(പ്രസിഡന്റ്) - ബ്രസീല്‍
1997 ബാസ്ഡിയോ പാന്‍ഡേ (പ്രധാനമന്ത്രി)
- ട്രിനിഡാഡ് ആന്റ് ടൊബാഗോ
1998 ജാക്വസ് ജിറാക് (പ്രധാനമന്ത്രി) - ഫ്രാന്‍സ്
1999 കിംഗ് ബിരേന്ദ്ര ബിര്‍ വിക്രം ഷാ ദേവ് - നേപ്പാള്‍
2000 ഓലുസെഗുന്‍ ഒബാസഞ്ചോ (പ്രസിഡന്റ്) - നൈജീരിയ
2001 അബ്ദുല്‍ അസീസ് ബോത്ഫീക (പ്രസിഡന്റ്) - അള്‍ജീരിയ
2002 കസം യൂത്തീന്‍ (പ്രസിഡന്റ്) - മൗറിഷ്യസ്
2003 മുഹമ്മദ് ഖത്താമി (പ്രസിഡന്റ്) - ഇറാന്‍
2004 ലീയിസ് ഇനാഷ്യോ ലുല ഡ സില്‍ (പ്രസിഡന്റ്) - ബ്രസീല്‍
2005 കിംഗ് ജിഗ്മി സിങ്‌ചെയ് വാങ്ചക് - ഭൂട്ടാന്‍
2006 കിംഗ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്
- സൗദി അറേബ്യ
2007 വ്‌ളാഡിമര്‍ പുടിന്‍ (പ്രസിഡന്റ്) - റഷ്യ
2008 നിക്കോളാസ് സര്‍കോസി (പ്രസിഡന്റ്) - ഫ്രാന്‍സ്
2009 നൂര്‍ സുല്‍ത്താന്‍ നാസര്‍ബേവ് (പ്രസിഡന്റ്)
- കസാക്കിസ്ഥാന്‍
2010 ലീ മിയാങ് ബാക് (പ്രസിഡന്റ്) - സൗത്ത് കൊറിയ
2011 സുസിലോ ബാങ് ബാങ് യുധോയനോ (പ്രസിഡന്റ്)
- ഇന്ത്യോനേഷ്യ
2012 യിങ്‌ലക് ഷീനവാത്ര (പ്രധാനമന്ത്രി) - തായ്‌ലന്റ്
2013 കിംഗ് ജിഗ്മി കൈസര്‍ നാംജയല്‍ വാങ്ചക് - ഭൂട്ടാന്‍
2014 ഷീന്‍സോ ആബേ (പ്രധാനമന്ത്രി) - ജപ്പാന്‍
2015 ബാരക് ഒബാമ (പ്രസിഡന്റ് ) - യു.എസ്.എ
2016 ഫ്രാന്‍സ് വാ ഹോലാന്‍ഡേ (പ്രസിഡന്റ് ) - ഫ്രാന്‍സ്
2017 ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ് യാന്‍ - യു.എ.ഇ
2018 ജോകോ വിഡോഡോ (പ്രസിഡന്റ്) - ഇന്തോനേഷ്യ
തോങ്‌ലോണ്‍ സിസോലി (പ്രധാനമന്ത്രി) - ലാവോസ്
പ്രയുത് ചാന്‍ ഓഖ (പ്രധാനമന്ത്രി) - തായ്‌ലന്റ്
നജീബ് റസാഖ് (പ്രധാനമന്ത്രി) - മലേഷ്യ
നുവെന്‍ ഷിയാന്‍ ഫൂഖ് (പ്രധാനമന്ത്രി) - വിയറ്റ്‌നാം
സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ - ബ്രൂണേയ്
ഹാലിമ യാഖോബ് (പ്രസിഡന്റ്) - സിംഗപ്പൂര്‍
ഹിതിന്‍ കയാ (പ്രസിഡന്റ്) - മ്യാന്മര്‍
ഹന്‍ സെന്‍ (പ്രധാനമന്ത്രി) - കമ്പോഡിയ
റോഡ്‌റിഗോ റോ ഡുട്ടെര്‍ട്ട് (പ്രസിഡന്റ്) - ഫിലിപ്പൈന്‍സ്
2019 സിറില്‍ റാംപോസ (പ്രസിഡന്റ്) - ദക്ഷിണാഫ്രിക്ക

അറിയാം, ഓര്‍മിക്കാം

1. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി : ഡോ. ബി.ആര്‍ .അംബേദ്കര്‍
2. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് : 1950 ജനുവരി 26
3. ഇന്ത്യയിലെ വോട്ടിംഗ് പ്രായം : 18 വയസ്
4. രാഷ്ട്രപതിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം : 35 വയസ്
5. പാര്‍ലമെന്റ് അംഗമാകാന്‍ വേണ്ട പ്രായം : 25 വയസ്
6. രാജ്യസഭാംഗമാകാന്‍ വേണ്ട പ്രായം : 30 വയസ്
7. രാഷ്ട്രപതിയുടെ കാലാവധി : 5 വര്‍ഷം
8. ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം : 395
9. ഇന്ത്യ റിപ്പബ്ലിക്കായത് : 1950 ജനുവരി 26
10. രാജ്യസഭയുടെ അധ്യക്ഷന്‍ : ഉപരാഷ്ട്രപതി
11. ലോകസഭയുടെ പരമാവധി അംഗസംഖ്യ : 545
12. ലോകസഭാംഗത്തിന്റെ കാലാവധി : 5 വര്‍ഷം
13. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ : 250
14. രാജ്യസഭാംഗത്തിന്റെ കാലാവധി : 6 വര്‍ഷം
15. ഇന്ത്യന്‍ സേനയുടെ സര്‍വസൈന്യാധിപന്‍ : രാഷ്ട്രപതി
16. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് : 370
17. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രത്യേക അവകാശമുള്ള സംസ്ഥാനം : ജമ്മു കാശ്മീര്‍
18. സുപ്രിം കോടതി ജഡ്ജിയുടെ ഉയര്‍ന്ന പ്രായപരിധി : 65 വയസ്
19. ഭരണഘടന അംഗീകരിച്ചിട്ടുള്ള മൗലികാവകാശങ്ങള്‍: 6
20. ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു: ഡോ. രാജേന്ദ്രപ്രസാദ്
21. പ്രധാനമന്ത്രിയെ നിയമിക്കുന്നത് : രാഷ്ട്രപതി
22. സംസ്ഥാന ഗവര്‍ണര്‍മാരെ നിയമിക്കുന്നത് : രാഷ്ട്രപതി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago