ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം
ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനു വിജയം. 45 റണ്‍സിനാണു ഇംഗ്ലണ്ട് വിജയം പിടിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസിന്റെ പോരാട്ടം 251 റണ്‍സില്‍ അവസാനിച്ചു. നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ക്രിസ് വോക്സ്, പ്ലങ്കറ്റ് എന്നിവരുടെ ബൗളിങാണു വിന്‍ഡീസിനെ തകര്‍ത്തത്. 72 റണ്‍സെടുത്ത ജാസന്‍ മുഹമ്മദാണു വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ജൊനാതന്‍ കാര്‍ട്ടര്‍ 52 റണ്‍സെടുത്തു.
നേരത്തെ നായകന് ഇയാന്‍ മോര്ഗന് നേടിയ സെഞ്ച്വറി (107)യുടെ മികവിലാണു ഇംഗ്ലണ്ട് മികച്ച സ്കോര്‍ സ്വന്തമാക്കിയത്. കരിയറിലെ പത്താം സെഞ്ച്വറിയാണു മോര്ഗന് നേടിയത്. ബില്ലിങ്സ് (52), സ്റ്റോക്സ് (55) എന്നിവരും തിളങ്ങി. വിന്‍ഡീസിനായി ഗബ്രിയേല്‍, നഴ്സ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."