സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്ന സമരക്കാര്‍ക്ക് യുക്തിസഹമായ മറുപടിയില്ല: അഡ്വ. സെബാസ്റ്റ്യന്‍ പോള്‍
കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിവിധിയെ എതിര്‍ക്കുന്ന സമരക്കാര്‍ക്ക് യുക്തിസഹമായ മറുപടി പോലും പറയാനാകുന്നില്ലെന്ന് അഡ്വ. സെബാസ്റ്റ്യന്‍പോള്‍. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും പാട്യം ഗോപാലന്‍ സ്മാരക പഠഗവേഷണകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന സുകുമാര്‍ അഴീക്കോട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരാധാനാലയമെന്ന പൊതു ഇടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ഭരണഘടനയുടെ മാനവികത ഉയര്‍ത്തിപ്പിടിച്ചാണ് സുപ്രീംകോടതി ജഡ്ജിമാര്‍ സ്ത്രീകള്‍ പ്രവേശിക്കാമെന്ന വിധി പുറപ്പെടുവിച്ചത്. കേരളത്തില്‍ ശബരിമല വിധിയെ എതിര്‍ക്കുന്നവര്‍ പുറത്തുപോയാല്‍ അനുകൂലിച്ച് സംസാരിക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇ.പി രാജഗോപാലന്‍ അനുസ്മരണപ്രഭാഷണം നടത്തി. പി. ജയരാജന്‍ അധ്യക്ഷനായി. പി. ഹരീന്ദ്രന്‍, എന്‍. ചന്ദ്രന്‍, നാരായണന്‍ കാവുമ്പായി, വി.എം പവിത്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."