പൊതുകിണറ്റില് ചത്ത പൂച്ചയെ കൊണ്ടിട്ടതായി പരാതി
നെടുംകുന്നം: നിരവധിയാളുകള്‍ ഉപയോഗിക്കുന്ന പൊതുകിണറ്റില് ചത്ത പൂച്ചയെ കൊണ്ടിട്ടതായി പരാതി.നെടുംകുന്നം പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിലം പൊടിഞ്ഞ പുനരധിവാസ കോളനിയിലെ പൊതുകിണറ്റിലാണ് രണ്ട്പൂച്ച കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച പുലര്ച്ചെവെള്ളം കോരുവാനെത്തിയവരാണ് കിണറ്റില്‍ രണ്ടു പൂച്ച കുഞ്ഞുങ്ങള്‍ ചത്തു കിടക്കുന്നത് കണ്ടത്. രൂക്ഷമായ കൂടി വെള്ളക്ഷാമം അനുഭവപ്പെട്ടന്ന നെടുംകുന്നം പഞ്ചായത്തില്‍ വറ്റാത്ത ചുരുക്കം ചില കിണറുകളില്‍ ഒന്നാണ് നിലം പൊടിഞ്ഞ കോളനിയിലെ ഈ പൊതുകിണര്‍. കോളനിയിലേയും സമീപ പ്രദേശത്തേയും 35ല്‍ പരം കുടുംബങ്ങള്‍ കുടിയ്ക്കുവാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം എടുക്കുന്നത് ഈ കിണറ്റില്‍ നിന്നുമാണ്. മൂന്നര അടിയിലധികം ഉയരത്തില്‍ ചുറ്റുമതിലുള്ള കിണറ്റില്‍ ഒരു കാരണവശാലും പൂച്ച വീഴുവാന്‍ സാധ്യതയില്ലന്നും ബോധപൂര്‍വം ആരോ പൂച്ച കുഞ്ഞുങ്ങളെ കൊന്നു കൊണ്ടിട്ടതാണന്നും പ്രദേശവാസികള്‍ പറയുന്നു.
ചത്ത പൂച്ചകളെ എടുത്തു കളഞ്ഞ് നാട്ടുകാര്‍ കിണര്‍ വൃത്തിയാക്കി. കിണറ്റിലെ കുടിവെള്ളം മലിനമാക്കിയവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന പ്രാദേശികവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."