മംഗളൂരു-ബംഗളൂരു പാതയില്‍ ടാങ്കര്‍ ലോറിയപകടം പതിവാകുന്നു
മംഗളൂരു: മംഗളൂരു-ബംഗ്ലൂര് പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറികള്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ബിദ്രോടിയില് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വളവുകളുള്ള പാതയില്‍ നിയന്ത്രണം തെറ്റിയാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് മറിഞ്ഞു വീണ ലോറി അല്പം മാറി വീണിരുന്നെങ്കില്‍ ആഴത്തിലുള്ള കൊക്കയിലേക്ക് പതിക്കുമായിരുന്നു.
രണ്ടുദിവസം മുന്‍പ് ഇതേ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിയുകയും തുടര്‍ന്ന് സുരക്ഷാ ഭീഷണി ഉയരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ പാത അടച്ചിട്ടിരുന്നു. പിന്നീട ഗ്യാസ് മറ്റൊരു ടാങ്കറിലേക്കു മാറ്റി അപകട ഭീഷണി ഒഴിവാക്കുകയുമായിരുന്നു.
അതെ സമയം ഗ്യാസ് ടാങ്കര്‍ ലോറികള്‍ പരിശീലനം ലഭിച്ചിട്ടില്ലാത്തവര്‍ ഓടിക്കുന്നതും ഇതിനു പുറമെ സഹായി ആയി പോകുന്നയാള്‍ ഡ്രൈവിങ് പരിശീലിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതായി ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."