'അരിയില്ല; കലം എന്തിന് ' മുസ്ലിം യൂത്ത്ലീഗ് കലമുടയ്ക്കല്‍ സമരം നടത്തി
മലപ്പുറം: അരിയടക്കം നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് 'അരിയില്ല; കലം എന്തിന് ' എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് കലമുടയ്ക്കല്‍ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലും കലമുടയ്ക്കല്‍ സമരം നടന്നു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ഭാരവാഹികളായ ശരീഫ് കുറ്റൂര്‍, എന്‍.കെ അഫ്സല് റഹ്മാന്, വി.കെ.എം ഷാഫി, അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്വീഫ്, അഡ്വ. എം.കെ.സി നൗഷാദ്, ഗുലാം ഹസ്സന് ആലംഗീര്‍ സംസാരിച്ചു. ബാവ വിസപ്പടി, പി.കെ നവാസ്, കെ.എന്‍ ഷാനവാസ്, അഷ്റഫ് പറച്ചോടന്‍, അശ്ഹര്‍ പെരുമുക്ക്, എ.പി ഷരീഫ്, സമീര്‍ കപ്പൂര്‍, പി.എ ജവാദ്, ടി. മുജീബ്, എം. സുബൈര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."