തിരക്ക് കുറക്കുന്നതിന് സഊദി അതിര്‍ത്തി പോസ്റ്റുകളില്‍ വിരലടയാള സംവിധാനം ഏര്‍പ്പെടുത്തുന്നു
ദമ്മാം: തിരക്കൊഴിവാക്കുന്നതിന് രാജ്യത്തെ മുഴുവന്‍ അതിര്‍ത്തി പോസ്റ്റുകളിലും വിരലടയാള പരിശോധനാ സംവിധാനം ഒരുക്കാന്‍ സഊദി പാസ്‌പോര്‍ട്ട് വിഭാഗം ഒരുങ്ങുന്നു. ഒരു മിനിട്ടില്‍ നാലു യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന തരത്തില്‍ നിലവിലെ തിരക്കുകള്‍ ഒഴിവാക്കുന്നതിനാണ് പുതിയ നടപടികള്‍ സ്വീകരിക്കുന്നത്. കര അതിര്‍ത്തി പോസ്റ്റുകളില്‍ ഇതിനകം തന്നെ പരിശോധനാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നു പോകുന്ന കിംഗ് ഫഹദ് കോസ് വേയിലാണ് പദ്ധതിക്ക് തുടക്കമായത്.
വിരലടയാള പരിശോധനാ സംവിധാനം സ്ഥാപിക്കുന്നതു വഴി യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് ഉടമായോണോയെന്ന് വളരെ എളുപ്പത്തില്‍ പരിശോധിച്ച് ഉറപ്പു വരുത്താനാകും. മാത്രമല്ല ഇതിനായി വനിതാ യാത്രക്കാരെ അവരുടെ പ്രത്യേക കൗണ്ടറുകളിലേക്ക് അയക്കുന്നതും ഒഴിവാക്കാനാകും. യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് മുഴുവന്‍ കര അതിര്‍ത്തി പോസ്റ്റുകളിലും വിരലടയാള പരിശോധനാ ഉപകരണം ഘട്ടം ഘട്ടമായി സ്ഥാപിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ സഅദ് പറഞ്ഞു.
കൂടാതെ സഊദി, ബഹ്‌റിന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേയില്‍ സിംഗിള്‍ എന്‍ട്രി പോയിന്റ് സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഇതിനായി ഇരുരാജ്യങ്ങളും ശ്രമം തുടങ്ങി കഴിഞ്ഞു. നിലവില്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഇരുരാജ്യങ്ങളിലെയുംഅതിര്‍ത്തി പോസ്റ്റുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സിംഗിള്‍ എന്‍ട്രി സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ യാത്രക്കാര്‍ക്ക് വന്‍ സമയ ലാഭം ലഭിക്കും. തുടക്കത്തില്‍ ഗള്‍ഫ് രാഷ്ട്രപൗരന്മാര്‍ക്കാണ് ഇത് നടപ്പാക്കുക. പിന്നീട് സമഗ്രമായ പഠനത്തിനു ശേഷം ആവശ്യമായ മാറ്റത്തിരുത്തലുകള്‍ക്ക് ശേഷമായിരിക്കും വിദേശികള്‍ക്ക് കൂടി ഇത് നടപ്പാക്കുക.
കഴിഞ്ഞ മെയ് 26 മുതല്‍ ജൂണ്‍ 6 വരെയുള്ള ആറു ദിവസങ്ങളില്‍ മാത്രമായി 3,47,463 യാത്രക്കാരാണ് കിംഗ് ഫഹദ് കോസ് വേ വഴി സഊദിയില്‍ നിന്നും ബഹ്‌റിനിലേക്ക് പ്രവേശിച്ചത്. കൂടാതെ ജൂണ്‍ രണ്ട് മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളില്‍ 2,07,045 പേരും ഇതിലൂടെ സഊദി വിട്ടു കടന്നിട്ടുണ്ട്. വര്‍ദ്ധിച്ച തോതിലുള്ള യാത്രക്കാരുടെ നീണ്ട നിര സീസണ്‍ സമയങ്ങളില്‍ ഇവിടെ വന്‍ ഗതാഗതക്കുരുക്കും ഇതുമൂലം യാത്രക്കാര്‍ക്ക് സമയനഷ്ടവും ബുദ്ധിമുട്ടും കൂടിയതാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."