റഡാറുകള്‍ സ്ഥാപിച്ചതോടെ ഖത്തറില്‍ ഗതാഗത ലംഘനം വര്‍ധിച്ചു
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ചതോടെ നിയമലംഘനങ്ങളും വര്‍ധിച്ചു. ജനുവരിയില്‍ റഡാറുകള്‍ മുഖേന രജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങള്‍ 6.1 ശതമാനമാണ് വര്‍ധിച്ചത്. 1,28,624 ലംഘനങ്ങളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഡിസംബറില്‍ ഇത് 1,21,200 ആയിരുന്നു.
പ്രതിമാസം 6.1 ശതമാനവും പ്രതിവര്‍ഷവും 47 ശതമാനവുമാണ് വര്‍ധന. അമിത വേഗം, വലതുവശത്തു കൂടി വാഹനങ്ങളെ മറികടക്കല്‍, സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിക്കല്‍, വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങി നിരവധി ലംഘനങ്ങളാണ് റഡാറുകളില്‍ പതിഞ്ഞത്. വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ ജനുവരിയിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആകെ 1,88,173 ലംഘനങ്ങളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍മാസത്തെ അപേക്ഷിച്ച് 5.4 ശതമാനമാണ് വര്‍ധന.
ഡിസംബറില്‍ 1,78,565 നിയമലംഘനങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. റെഡ് സിഗ്‌നല്‍ മറികടന്നതുമായി ബന്ധപ്പെട്ട് 2696 നിയമലംഘനങ്ങളാണുണ്ടായത്. 14.5ശതമാനമാണ് വര്‍ധന. റെഡ് സിഗ്‌നല്‍ മറികടന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ 5.6 ശതമാനത്തിന്റെ വാര്‍ഷിക കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ ജനസംഖ്യ ഈ ജനുവരിയില്‍ 25 ലക്ഷത്തിലധികമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജനസംഖ്യയില്‍ 6.3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഈ ജനുവരിയില്‍ ആകെ 2126 ജനനങ്ങളും 192 മരണങ്ങളും 308 വിവാഹങ്ങളും 124 വിവാഹമോചനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 7213 പുതിയ വാഹനങ്ങളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."