വികലാംഗ പെന്ഷന് ലഭിക്കുന്നില്ലെന്ന് പരാതി
കല്‍പ്പറ്റ: നഗരസഭയിലെ പൊന്നടയില്‍ ഭിന്നശേഷിക്കാരന് വികലാംഗ പെന്ഷന് കിട്ടാതെ പ്രയാസപെടുന്നു.
മണിയങ്കോട് പൊന്നട കോളനിയിലെ കുഞ്ഞിരാമന് (47) ആണ് പെന്ഷന്ലഭിക്കാതെ പ്രയാസപെടുന്നത്. വിറക് കീറുന്നതിനിടെ കാലിനുണ്ടായ മുറിവ് കാരണം ഒരു കാല് മുറിച്ചു മാറ്റേണ്ടി വന്നതിന് പുറമെ സംസാരശേഷി ഭാഗികമായി നഷ്ടപെട്ടിരുന്നു.
നാല് വര്‍ഷം മുന്‍പാണ് കുഞ്ഞിരാമന്റെ ജീവിതം പ്രതിസന്ധിയിലാക്കുന്ന അപകടം നടക്കുന്നത്. പൊന്നട കോളനിയിലെ സഹോദരി ദേവി കൊപ്പമാണ് കുഞ്ഞിരാമന്റെ താമസം. നാല് വര്‍ഷമായി വികലാംഗ പെന്ഷന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരേയും ലഭിച്ചിട്ടില്ല. ചികിത്സാ രേഖകള്‍ ഇല്ലാത്തതാണ് ആനുകൂല്ല്യം നിഷേധിക്കാന്‍ കാരണം.
പകല്‍ സമയം കോളനിക്ക് സമീപത്തെ റോഡരികില്‍ വീല്‍ ചെയറില്‍ കുഞ്ഞിരാമന് ഒരേ ഇരിപ്പാണ്. പണമില്ലാത്തതിനാല്‍ ഇപ്പോള്‍ ഒരു ചികിത്സയും ഇല്ല. അതിനാല്‍ തന്നെ വികലാംഗ പെന്‍ഷനെങ്കിലും ലഭ്യമാക്കാന്‍ നടപടി വേണമെന്നാണ് കുഞ്ഞിരാമനും സഹോദരിയുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."