വന്‍കരകളും സമുദ്രങ്ങളും
ഏഷ്യ
ഏഷ്യയാണ് ഏറ്റവും വലിയ വന്‍കര
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന വന്‍കരയാണ് ഏഷ്യ
ഏഷ്യയുടെ സ്ഥാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കാണ്
നമ്മുടെ രാജ്യമായ ഇന്ത്യ ഏഷ്യയിലാണ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എവറസ്റ്റ് ഏഷ്യയിലാണ്
ലോകത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്നത് ഏഷ്യയിലാണ്
മെസപ്പൊട്ടൊമിയന്‍, സിന്ധുനദീ സംസ്‌കാരങ്ങള്‍ ഏഷ്യയിലാണുണ്ടായത്.
അന്റാര്‍ട്ടിക്ക
ലോകത്ത് ഏറ്റവും കൂടുതല്‍ തണുപ്പു കൂടിയപ്രദേശമാണ് അന്റാര്‍ട്ടിക്ക.
വലിപ്പത്തില്‍ അഞ്ചാം സ്ഥാനം ഈ വന്‍കരയ്ക്കാണ്
വര്‍ഷം മുഴുവന്‍ മഞ്ഞു മൂടി കിടക്കുന്നതിനാല്‍ വെളുത്ത ഭൂഖണ്ഡം എന്ന പേരില്‍ അറിയപ്പെടുന്നു.
സ്ഥിരമായ ജനവാസം ഇവിടെയില്ല
ആഫ്രിക്ക
വലിപ്പത്തിലും ജനവാസത്തിലും ഏഷ്യയ്ക്കു തൊട്ടുതാഴെയാണ് ആഫ്രിക്കയുടെ സ്ഥാനം.
ഇന്ത്യന്‍ മഹാസമുദ്രത്തിനും അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ആഫ്രിക്കയിലെ കൂടുതല്‍ പ്രദേശങ്ങളും മരുഭൂമിയാണ്
ആഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവുംവലിയ മരുഭൂമിയായ സഹാറ ആഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈല്‍ ഒഴുകുന്നത്
ലോകത്ത് ഏറ്റവും കൂടുതല്‍ വന്യമൃഗങ്ങളുള്ള നിബിഡ വനങ്ങള്‍ ആഫ്രിക്കയിലാണ്
യൂറോപ്പ്
വലിപ്പത്തില്‍ ആറാം സ്ഥാനം ഈ വന്‍കരയ്ക്കാണ്. ജനസംഖ്യയില്‍ മൂന്നാം സ്ഥാനം.
മത്സ്യബന്ധനമാണ് മുഖ്യ തൊഴില്‍.
യൂറാല്‍ പര്‍വതനിരയാണ് യൂറോപ്പിനെ ഏഷ്യയില്‍ നിന്നും വേര്‍തിരിക്കുന്നത്.
വടക്കെ അമേരിക്ക
പസഫിക് സമുദ്രത്തിനും അറ്റ്‌ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു.
വലിപ്പത്തില്‍ മൂന്നാം സ്ഥാനം വടക്കെ അമേരിക്കക്കാണ്.
ലോകത്തിലെ ലഭ്യമായ ഉപരിതല ശുദ്ധജലത്തിന്റെ ഏകദേശം 21 ശതമാനം ഉള്‍ക്കൊള്ളുന്ന അഞ്ച് മഹാതടാകങ്ങള്‍ വടക്കെ അമേരിക്കയിലാണ്
എസ്‌കിമോകള്‍ ഈ വന്‍കരയിലാണ് താമസിക്കുന്നത്
ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്നത് വടക്കെ അമേരിക്കയിലാണ്
തെക്കെ അമേരിക്ക
പസഫിക് സമുദ്രത്തിനും അറ്റ്‌ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു.
വലിപ്പത്തില്‍ നാലാം സ്ഥാനം വടക്കെ അമേരിക്കക്കാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ശുദ്ധജലം വഹിച്ച് കൊണ്ട് ഒഴുകുന്ന ആമസോണ്‍ നദി ഈ വന്‍ കരയിലാണ്.
കന്നുകാലി വളര്‍ത്തലാണ് ഈ വന്‍കരയിലെ മുഖ്യതൊഴില്‍
ആസ്ത്രലിയ
വലിപ്പത്തില്‍ ഏഴാം സ്ഥാനം ഈ വന്‍കരയ്ക്കാണ്. അതുകൊണ്ട് തന്നെ ഏറ്റവും ചെറിയ ഭൂഖണ്ഡം എന്ന് ആസ്ത്രലിയ അറിയപ്പെടുന്നു.
പൂര്‍ണമായും ജലത്താല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്നതിനാല്‍ വന്‍കരദ്വീപ് എന്ന് വിശേഷിപ്പിക്കുന്നു.
കംഗാരു,പ്ലാറ്റിപ്പസ്,ഡിങ്കോകള്‍ എന്നിവ ഈ വന്‍കരയില്‍ മാത്രം കാണപ്പെടുന്നു.
ഓഷ്യാനിയ എന്ന പേരില്‍ അറിയപ്പെടുന്നു
പസഫിക് സമുദ്രം
വലിപ്പത്തില്‍ ഒന്നാം സ്ഥാനം ഈ സമുദ്രത്തിനാണ്
പസഫികിലെ ചലഞ്ചര്‍ ഗര്‍ത്തമാണ് ഏറ്റവും ആഴം കൂടിയ ഭാഗം ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടക്കുന്നത് ഈ സമുദ്രത്തിലാണ്
അറ്റ്‌ലാന്റിക് സമുദ്രം
വലിപ്പത്തില്‍ രണ്ടാം സ്ഥാനം അറ്റ്‌ലാന്റിക് സമുദ്രത്തിനാണ്
അറ്റ്‌ലാന്റിക് സമുദ്രത്തിലെ വടക്കുഭാഗത്തിന് ലോകത്തിലെ ഏറ്റവും തിരക്കറിയ സമുദ്രപാത എന്ന വിശേഷണമുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രം
വലിപ്പത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യന്‍ മഹാസമുദ്രത്തിനാണ്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗങ്ങളാണ്.
അന്റാര്‍ട്ടിക് സമുദ്രം
അന്റാര്‍ട്ടിക വന്‍കരയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സമുദ്രമാണ് അന്റാര്‍ട്ടിക് സമുദ്രം. അന്റാര്‍ട്ടിക് സമുദ്രത്തിന്റെ ഉപരിഭാഗം പൂര്‍ണമായും തണുത്തുറഞ്ഞ അവസ്ഥയിലാണ്.
ആര്‍ട്ടിക് സമുദ്രം
ഉത്തരധ്രുവത്തെ ചുറ്റിക്കിടക്കുന്ന സമുദ്രമാണിത്.
ആറുമാസത്തിലേറെക്കാലം മഞ്ഞു മൂടിക്കിടക്കുന്നു
സഹാറ മരുഭൂമിയോ
ജലാശയമോ
ചുട്ടുപൊള്ളുന്ന മരുഭൂമിയാണ് സഹാറ. അത് ഇപ്പോഴത്തെ കാര്യം.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹാറ നല്ലൊരു ജലാശയമായിരുന്നെന്ന് പലര്‍ക്കും അറിയില്ല. സഹാറ മാത്രമല്ല നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലോകത്തിലെ പല മരുഭൂമികളും നല്ല ജലവാസ കേന്ദ്രങ്ങളായിരുന്നു. ജല ലഭ്യതയില്ലെങ്കിലും ലോകത്തിന് ജല സമാനമായ പെട്രോളിയം സമ്മാനിക്കുന്നത് മരുഭൂമികളാണ്. ചരിത്രാതീതകാലം തൊട്ടേ മനുഷ്യര്‍ മരുഭൂമിയില്‍ താമസിച്ചിരുന്നു. ഏറ്റവും പുരാതനമായ മനുഷ്യാവശിഷ്ടങ്ങള്‍ ലഭിച്ച പ്രദേശങ്ങളിലൊന്ന് മരുഭൂമിയായിരുന്നു. ഇതിനു കാരണമായി ഗവേഷകര്‍ പറയുന്ന കാര്യമെന്താണെന്നു നോക്കാം.
സൂര്യന്റെ ശക്തമായ ചൂടേല്‍ക്കുമ്പോള്‍ കരഭാഗത്തിനു ചൂട് പിടിക്കുകയും അതിനു മുകളിലുള്ള വായുവും ക്രമേണ ചൂടേറ്റ് ഉയര്‍ന്നു പൊങ്ങുകയും ചെയ്യും. മുകളിലേക്ക് ഉയര്‍ന്ന പൊങ്ങിയ വായു ക്രമേണ തണുത്ത് താഴോട്ടു തന്നെ വരും. വായു പിന്നെയും ചൂടേല്‍ക്കും. ഇത് അന്തരീക്ഷ മര്‍ദ്ദം കൂട്ടാനിടയാക്കും. ഒരു നിശ്ചിത പരിധിക്കപ്പുറവും ഈ മര്‍ദ്ദത്തിന് സ്ഥിരതയുണ്ടായാല്‍ മഴമേഘങ്ങള്‍ക്ക് പ്രസ്തുത ഭാഗത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാതിരിക്കും. ഇതോടെ അന്തരീക്ഷം വറ്റി വരളും. ഈ പ്രതിഭാസം തുടരുന്നതോടു കൂടി പ്രസ്തുത പ്രദേശം മരുഭൂമിയായി മാറും.എന്നാല്‍ ഈ കാര്യം പൂര്‍ണമായും ശരിയല്ലെന്ന വാദങ്ങളുമുണ്ട്.
മരുഭൂമിയിലെ മഴ
മരുഭൂമിയില്‍ മഴ പെയ്താല്‍ എന്ത് സംഭവിക്കും?. പല കൂട്ടുകാരുടേയും ചിന്ത മഴയെല്ലാം മരുഭൂമി എളുപ്പത്തില്‍ വലിച്ചെടുക്കുമെന്നാണ്. എന്നാല്‍ കാര്യങ്ങള്‍ ഏറെക്കുറെ അങ്ങനെയാണെങ്കിലും അതിനു മുമ്പ് മരുഭൂമിയിലെ ചില ഭാഗങ്ങളില്‍ ഉഗ്രന്‍ വെള്ളപ്പൊക്കം തന്നെയുണ്ടാകും. ചില ഭാഗത്താകട്ടെ മഴ പെയ്യും മുമ്പേ മഴ വെള്ളം ആവിയായി പോകും. മഴ വെള്ളത്തെ മണ്ണു വലിച്ചെടുക്കുമല്ലോ. എന്നാല്‍ മരുഭൂമിയില്‍ മണ്ണു കുറവായതിനാല്‍ ഈ പ്രക്രിയ നടക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."