HOME
DETAILS

33 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ അബ്ദുറഹ്മാന് തടസ്സം ആശുപത്രി ബില്ല്

  
backup
February 02 2019 | 04:02 AM

33-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

നിസാര്‍ കലയത്ത്


ജിദ്ദ: 33 വര്‍ഷത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസിക്ക് തടസ്സമായി ആശുപത്രി ബില്ല്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിന് സമീപം കുംഭകോണം മേലേകാവേരിയിലെ അബ്ദുറഹ്മാന്‍ (63) ആണ് രോഗിയായി ഗത്യന്തരമില്ലാതെ മടങ്ങാനൊരുങ്ങിയപ്പോള്‍ തടസ്സമായി ആശുപത്രി ബില്ല് വിനയായത്. റിയാദില്‍ നിന്ന് 200 കിലോമീറ്ററകലെ ദവാദ്മി സെന്‍ട്രല്‍ ആശുപത്രിയില്‍ 55 ദിവസമായി ചികിത്സയിലാണ് ഇദ്ദേഹം. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കുഴഞ്ഞുവീണാണ് അവിടെയെത്തിയത്. ഇപ്പോള്‍ അസുഖത്തിന് ശമനമായിട്ടുണ്ട്. യാത്രാരേഖകളെല്ലാം തയാറായി. ബില്ല് കെട്ടി ആശുപ്രതിയില്‍നിന്ന് വിടുതലായാല്‍ യാത്രയാകാം. എന്നാല്‍ അതത്ര എളുപ്പമല്ല, ചെറുതല്ല ബില്ല്. 30,000 റിയാലിന് മുകളിലാണ്. തവണ വ്യവസ്ഥയില്‍ അടയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ഇളവ് നല്‍കിയിട്ടുണ്ട്. സഹായിക്കാന്‍ നില്‍ക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സമ്മതപത്രം നല്‍കിയാല്‍ വിടുതല്‍ നല്‍കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പിതാവ് മുഹമ്മദ് സുല്‍ത്താന്‍ നേരത്തെ മരിച്ചിരുന്നു. കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയാണ് 30ാം വയസ്സില്‍ സഊദിയിലേക്ക് വിമാനം കയറിയത്. ഇപ്പോള്‍ അഹബ്ദുറഹ്മാനെ നാട്ടില്‍ കാത്തിരിക്കുന്നൊരു ഉമ്മയുണ്ട്. പെങ്ങളുണ്ട്. ദവാദ്മിയിലെ ഒരു നിര്‍മാണ കമ്പനിയിലേക്ക് ഹെല്‍പര്‍ വിസയിലാണ് വന്നത്. കെട്ടിട, കുഴല്‍ക്കിണര്‍ നിര്‍മാണ ജോലികള്‍ ചെയ്തു. ഇതിനിടയില്‍ വാഹനമിടിച്ച് രണ്ട് തവണ ആശുപത്രിയിലായി. പിന്നീട് ദവാദ്മിയില്‍തന്നെ കുറച്ച് കൃഷി ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി നടത്തി. മരുഭൂമിയില്‍ അധ്വാനിച്ചത് കൊണ്ട് കൂടപിറപ്പ് ഫാത്തിമയുടെ വിവാഹം നടത്തി. ഇതിനിടയിലുണ്ടായ അപകടങ്ങള്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. പച്ചക്കറി കൃഷിയും പച്ച പിടിച്ചില്ല. നാട്ടില്‍ പോകാനുള്ള സാഹചര്യങ്ങളൊന്നുമുണ്ടായില്ല. വിവാഹവും കഴിക്കാനായില്ല. ഉമ്മ ഹലീമ ബീവിക്ക് ചെലവിനാവശ്യമായ പണം അയച്ചുകൊടുത്തിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു കരാര്‍ കമ്പനിയുടെ കീഴില്‍ ദവാദ്മിയിലെ ജി.എം.സി സര്‍വിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം മുന്‍പ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ റോഡില്‍ തളര്‍ന്നു വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുറഹ്മാന്റെ സഹായത്തിന് വേണ്ടി ദവാദ്മി കെ.എം.സി.സി ഭാരവാഹി ഹുസൈന്‍ അലി കമ്പനിയുമായി ബന്ധപ്പെട്ടു. ഒരു വര്‍ഷമായി ഇഖാമ പുതുക്കിയിട്ടില്ല.  പാസ്‌പോര്‍ട്ട് വളരെക്കാലം മുന്‍പേ കാലാവധി കഴിഞ്ഞു അസാധുവായിരുന്നു. പാസ്‌പോര്‍ട്ട് രേഖകളൊന്നും കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ ഇന്ത്യന്‍ എംബസി ഔട്ട് പാസ് അനുവദിച്ചു. തുടര്‍ന്ന് കമ്പനി അധികൃതര്‍ എക്‌സിറ്റ് വിസയും നല്‍കി. എന്നാല്‍ ആശുപത്രിയിലെ ബീമമായ തുക എങ്ങനെയടക്കുമെന്നറിയാതെ കുഴങ്ങുകയാണ് ഈ പ്രവാസി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  6 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  18 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  26 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago