കൊവിഡ് വ്യാപിച്ചാല്‍ സാമ്പത്തിക മേഖല തകരും: തോമസ് ഐസക്
ന്യൂഡല്‍ഹി: ഇറാനില്‍ സംഭവിച്ചതുപോലെ കേരളത്തില്‍ കൊവിഡ് വ്യാപിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക നില തകരുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഗള്‍ഫ് രാജ്യങ്ങളിലെ വ്യാപനവും കേരളത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. അതിനാല്‍ കൊവിഡിനെ ഏതുവിധേനയും പിടിച്ചു നിര്‍ത്തിയെ പറ്റൂ.
നിലവില്‍ കേളത്തില്‍ കൊവിഡ് വ്യാപകമായിട്ടില്ല. ചില മേഖലകളില്‍ മാത്രമായി അത് ഒതുങ്ങി നില്‍ക്കുകയാണ്. എങ്കിലും ട്രാവല്‍ ടൂറിസം മേഖല നിശ്ചലമായി. ഹോട്ടലുകളില്‍ ആളില്ല. ആളുകള്‍ അത്യാവശ്യത്തിന് മാത്രം സാധനങ്ങള്‍ വാങ്ങുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അതിനാല്‍ കച്ചവടം കുറഞ്ഞു. വിപണിയില്‍ ഇത് വളരെ പ്രകടമാണെന്നും തോമസ് ഐസക് പറഞ്ഞു.കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇന്ത്യയെമ്പാടും നികുതി വരുമാനം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ ഇത് ആറ്, ഏഴ് ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. കൊറോണ വ്യാപിക്കുകയാണെങ്കില്‍ ഫാക്ടറികള്‍, കടകള്‍ തുടങ്ങിയവ അടച്ചു പൂട്ടേണ്ടി വരും. ഇത് സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ വന്‍ തകര്‍ച്ചയിലേക്ക് നയിക്കും. നിലവില്‍ കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി കുറഞ്ഞിട്ടുണ്ട്.
യൂറോപ്പിലും ഗള്‍ഫിലും കൊവിഡ് വ്യാപകമായതുകൊണ്ടാണിത്. കൊവിഡിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം ലഭ്യമാക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇനിയും പണം ലഭ്യമാക്കും.
കേരളാ സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് വഴി കൂടുതല്‍ മരുന്നുകള്‍ ഉദ്പാദിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിക്കുന്നത് പോലുള്ള നടപടിക്രമങ്ങളില്‍ ഇളവ് നല്‍കും.
കേരളാ സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് കേരളാഫിനാന്‍സ് കോര്‍പ്പറേഷന്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം നല്‍കും. കൊവിഡിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സാങ്കേതിക ഉപദേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. സാമ്പത്തിക സഹായം വേണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാം എന്ന മറുപടി ലഭിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."