HOME
DETAILS
MAL
ഗവര്‍ണര്‍മാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല, കള്ള് കുടിക്കലും ഗോള്‍ഫ് കളിക്കലുമാണ് കശ്മീരില്‍ അവരുടെ പരിപാടി- വിവാദ പ്രസംഗവുമായി സത്യപാല്‍ മാലിക്
backup
March 16 2020 | 07:03 AM
ഭാഗ്പട്ട്: ഗവര്‍ണര്‍മാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലെന്ന് ഗോവ ഗവര്‍ണറും മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറുമായ സത്യപാല്‍ മാലിക്ക്.
ജമ്മു കശ്മീരിലെ ഗവര്‍ണര്‍മാര്‍ക്കാണെങ്കില്‍ കള്ള് കുടിക്കലും ഗോള്‍ഫ് കളിക്കലുമാണ് പ്രധാന ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രേദശിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സത്യപാല്‍ മാലിക്.
' ഗവര്‍ണര്‍മാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. കള്ളു കുടിക്കലും ഗോള്‍ഫ് കളിക്കലുമാണ് കശ്മീരിലെ ഗവര്‍ണര്‍മാരുടെ പ്രധാന ജോലി. മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ വിവാദങ്ങളിലൊന്നും ഇവിടെ ഗവര്‍ണര്‍മാര്‍ സമാധാനത്തോടെ ജീവിക്കുന്നു'- സത്യപാല്‍ മാലിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."