HOME
DETAILS
MAL
കൊവിഡ്-19 ജാഗ്രതയ്ക്കിടെ നിയമം ലംഘിച്ച് കള്ളുഷാപ്പ് ലേലം
backup
March 18 2020 | 07:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത കൊവിഡ്-19 ജാഗ്രത തുടരുന്നതിനിടെ നിയമം ലംഘിച്ച നാല് ജില്ലകളില്‍ കള്ളുഷാപ്പ് ലേലം നടത്തി.എറണാകുളം, മലപ്പുറം, ആലപ്പുഴ, കണ്ണൂര്‍ കലക്ടറേറ്റുകളിലാണ് കള്ള് ഷാപ്പ് ലേലം തുടങ്ങിയത്.
പൊതുപരിപാടികളും ആളുകള്ഒത്തുചേരുന്നതും ഒഴിവാക്കണമെന്നുള്ള നിര്‍ദേശമാണ് ലംഘിക്കപ്പെട്ടത്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലേറെ പേരാണ് ലേലത്തില്‍ പങ്കെടുക്കാനെത്തിയത്.
നടപടികള്‍ വിവാദമായതിനെ തുടര്‍ന്ന് എറണാകുളം ലേല നടപടികള്‍ നിര്‍ത്തിവെച്ചു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തെത്തുടര്‍ന്ന് ലേലം നിര്‍ത്തി.അതേ സമയം മലപ്പുറത്തും തിരുവന്തപുരത്തും ലേല നടപടികള്‍ തുടരുകയാണ്. നൂറിലധികം പേര് മലപ്പുറം കലക്ടറേറ്റിലെത്തിയിട്ടുണ്ട്. ലേല നടപടികള്‍ നടക്കുന്ന ഹാളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."