HOME
DETAILS

കാസര്‍കോട് രണ്ടാഴ്ച്ച ആരാധനാലയങ്ങളും ഒരാഴ്ച്ച സര്‍ക്കാര്‍ ഓഫീസും അടച്ചിടണം: മുഖ്യമന്ത്രി

  
backup
March 20, 2020 | 2:59 PM

covid-19-kasarkode-strong-restrction

 

തിരുവനന്തപുരം: ഇന്ന് ആറു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സ്ഥിതിയില്‍ കാസര്‍ക്കോട്ട് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ചു പേര്‍ക്കും കാസര്‍കോട് ആറുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ അംഗസംഖ്യ 40 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ കാസര്‍കോട് ആരാധാനാലയങ്ങള്‍ രണ്ടാഴ്ചയും സര്‍ക്കാര്‍ ഓഫിസുകള്‍ ഒരാഴ്ചയും അടച്ചിടും. സംസ്ഥാനത്ത് അധ്യാപകര്‍ നാളെ മുതല്‍ സ്‌കൂളില്‍ പോവേണ്ടതില്ല

ഇന്നു മാത്രം പുതുതായി 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5570 പേരെ രോഗബാധയില്ലെന്നു കണ്ടെത്തി വീട്ടിലേക്കു തിരിച്ചയച്ചു. ഇപ്പോള്‍ 44396 പേരാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി സര്‍വിസും മെട്രോ സര്‍വിസും നിര്‍ത്തിവെക്കും. സംസ്ഥാനത്തെ ക്ലബുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. ആഘോഷങ്ങളും മത്സരങ്ങളും ഒഴിവാക്കണം. കടകള്‍ രാവിലെ പതിനൊന്നുമുതല്‍ വൈകുന്നേരം അഞ്ചുവരേ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി. ഞായറാഴ്ചകളില്‍ വീടുകള്‍ ശുചീകരിക്കണം. ജനതാ കര്‍ഫ്യുവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago