HOME
DETAILS

മോദിക്കും പിണറായിക്കും ഒരേ സ്വരം, ഭാഷ, ശൈലി: മുല്ലപ്പള്ളി

  
backup
February 05, 2019 | 6:53 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%92

തൃക്കരിപ്പൂര്‍: ഗാന്ധി നിന്ദയിലൂടെ സംഘ്പരിവാര്‍ നിറയൊഴിച്ചത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ നെഞ്ചിലേക്കാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ ജില്ലാതല സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ സംഘടനകളടക്കം ഇന്ന് രാജ്യം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണക്കാരനായ രാഷ്ട്രപിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ അതേ സംഘ്പരിവാറിന്റെ അനുയായികളാണ് ഗാന്ധി ചിത്രത്തിലും വെടിയുതിര്‍ത്തത്. അത് നിസാരമായി തള്ളിക്കളയാന്‍ കഴിയാത്ത സംഭവമാണ്. രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ നെഞ്ചിലേക്കാണ് സംഘ്പരിവാര്‍ വെടിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി അഞ്ചു കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജനമഹായാത്ര ജില്ലയില്‍ പര്യടനം പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ഇന്നലെ രാവിലെ ചട്ടഞ്ചാലിലും തുടര്‍ന്ന് കാഞ്ഞങ്ങാടും ജനമഹായാത്രയ്ക്ക് സ്വീകരണം നല്‍കി. തൃക്കരിപ്പൂരില്‍ നടന്ന സമാപന സമ്മേളനം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഗാന്ധി നിന്ദക്കെതിരേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി.സി ജനറല്‍ സെക്രട്ടറിമാരായ പഴങ്കുളം മധു, എം.എം നസീര്‍, അഡ്വ. കെ.പി അനില്‍കുമാര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, ശൂരനാട് രാജശേഖരന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍, കെ.പി.സി.സി അംഗം കെ.വി ഗംഗാധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. ചട്ടഞ്ചാലില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായി. നേതാക്കളായ എ.എ ഷുക്കൂര്‍, കെ.പി അനില്‍കുമാര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ. നീലകണ്ഠന്‍, സാജിദ് മൗവ്വല്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തില്‍ അഡ്വ. സി.കെ ശ്രീധരന്‍ അധ്യക്ഷനായി. മോദിക്കും പിണറായിക്കും ഒരേ സ്വരവും ഭാഷയും ശൈലിയുമാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ്, ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, അജയ് തറയില്‍, ശൂരനാട് രാജശേഖരന്‍, പഴകുളം മധു, എം.എം നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, ജി. ഹരി, കെ.പി അനില്‍കുമാര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, ഹക്കിം കുന്നില്‍, മുസ്‌ലിം ലീഗ് നേതാക്കളായ ബശീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, വണ്‍ഫോര്‍ അബ്ദുറഹ്മാന്‍, സി.എം.പി നേതാവ് വി. കമ്മാരന്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ അബ്രഹാം തോണക്കര, കെ.വി മാത്യു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണന്‍, എം. കുഞ്ഞിക്കൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  22 days ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  22 days ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  22 days ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  22 days ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  22 days ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  22 days ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  22 days ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  22 days ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  22 days ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  22 days ago